അഞ്ചു വർഷത്തെ നീണ്ടകാത്തിരിപ്പിന് ശേഷം മോഹൻലാൽ സംവിധാനം ചെയ്യുന്ന 'ബറോസ്' തിയറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ പ്രചരണാർത്ഥം കൊച്ചിയിൽ സംഘടിപ്പിച്ച അണിയറപ്രവർത്തകരെ പരിചയപ്പെടുത്തുന്ന ചടങ്ങ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ചടങ്ങിൽ നിന്നുള്ള ഒരു വീ‍ഡിയോ ദൃശ്യമാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

To advertise here,

താരത്തിനെ കണാൻ സാധിച്ചതിന്റെ സന്തോഷവും അത്ഭുതവും പങ്കുവെക്കുന്ന ഒരു ആരാധികയുടെ വീ‍ഡിയോയാണ് വൈറലായിരിക്കുന്നത്. 'എന്റമ്മോ ലാലേട്ടനെ കണ്ടപ്പോ സന്തോഷം കണ്ടോ' എന്ന അടിക്കുറിപ്പോടെ മോഹൻലാൽ ഫാൻസ് ക്ലബും വീഡിയോ പങ്കുവച്ചിട്ടുണ്ട്. 'ഇതൊക്കെ ഒരുഭാഗ്യമാണ്' 'അതെ ലാലേട്ടെൻ ഒരുവികാരം തന്നെ', 'ലാലേട്ടന് നാണം വന്നു', 'ലാലേട്ടൻ നമ്മുടെ മുത്താണ്' തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. 

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ സിനിമയൊരുക്കിയിരിക്കുന്നത്. ഡിഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി മോഹൻലാൽ തന്നെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  ഗുരുസോമസുന്ദരം, മോഹൻശർമ, തുഹിൻ മേനോൻ എന്നിവരാണ് എന്നിവർക്ക് പുറമേ മായാ, സീസർ ലോറന്റെ തുടങ്ങി. വിദേശതാരങ്ങളും വേഷമിടുന്നു.

അമേരിക്കൻ റിയാലിറ്റി ഷോ ആയ ദ വേൾഡ് ബെസ്റ്റിൽ പങ്കെടുത്ത് വിജയിച്ച  ലിഡിയൻ നാദസ്വരമാണ് ചിത്രത്തിനായി സംഗീതസംവിധാനം നിർവഹിക്കുന്നത്. മാർക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിർവഹിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകൾ ഡിസൈൻ ചെയ്യുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.  ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം.