തിരക്കഥ മുതൽ റിലീസ് വരെയുള്ള എല്ലാ കാര്യങ്ങളും വെറും 16 മണിക്കൂറിൽ പൂർത്തീകരിച്ച് 'എന്ന് സാക്ഷാൽ ദൈവം' എന്ന ചിത്രം. യു.ആർ. എഫ്. ( യൂണിവേഴ്സൽ റെക്കോഡ്‌സ് ഫോറം) വേൾഡ് റെക്കോഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് ബഹുമതികൾ ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്.
പ്രീ പ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ എന്നീ ജോലികൾ ഉൾപ്പടെ പൂർത്തിയാക്കി ഒ.ടി.ടി. പ്ളാറ്റ്ഫോമിൽ 16 മണിക്കൂർ കൊണ്ട് ചിത്രം റിലീസ് ചെയ്തു. ഡബ്ള്യൂ.എഫ്.സി.എൻ (WFCN), സി.ഒ.ഡി ( COD), മൂവി വുഡ് എന്നീ ഒടിടി പ്ളാറ്റ്ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. മുഴുവൻ ചിത്രീകരണവും തിരുവനന്തപുരത്തായിരുന്നു നടന്നത്.
സാക്ഷാൽ ദൈവം എന്നറിയപ്പെടുന്ന യുട്യൂബ് വ്ളോഗറിന് അപ്രതീക്ഷിതമായി ഒരു ഫോൺ കോൾ വരുന്നു. ആരതി എന്ന് പേരുള്ള ഒരു യുവതി ആത്മഹത്യ ചെയ്തു എന്നതാണ് വാർത്ത. എന്നാൽ അത് ആത്മഹത്യ അല്ലെന്നും സ്ത്രീധനപീഡന കൊലപാതകമാണന്നും കോൾ ചെയ്ത യുവാവ് പറയുന്നു. ഏതു വാർത്തയുടെയും സത്യാവസ്ഥ പുറത്ത് കൊണ്ട് വരികയാണ് സാക്ഷാൽ ദൈവം എന്ന വ്ളോഗറുടെ ലക്ഷ്യം. അതുകൊണ്ടു തന്നെ മരണം നടന്ന വീട്ടിലേക്ക് അയാൾ തന്റെ ക്യാമറ കണ്ണുകളുമായെത്തുന്നു. മരണത്തിനു പിന്നിലെ ദുരൂഹത തേടിയെത്തുന്ന വ്ളോഗറും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
അനസ് ജെ. റഹിം, മാനസപ്രഭു, കെ.പി.എ.സി സുജിത്ത്, സുദർശനൻ റസ്സൽപുരം, ശരൻ ഇൻഡോകേര, അഭിഷേക് ശ്രീകുമാർ, ജലതാ ഭാസ്കർ, ടി. സുനിൽ പുന്നക്കാട്, സജിലാൽ, അഭിജിത്, സുരേഷ്കുമാർ, ജയചന്ദ്രൻ തലയൽ, വിപിൻ ഹരി എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു.
ബാനർ - ഇൻഡിപെൻഡന്റ് സിനിമാ ബോക്സ്, കഥ, എഡിറ്റിങ്, ഛായാഗ്രഹണം, സംവിധാനം - എസ്. എസ്. ജിഷ്ണുദേവ്, നിർമ്മാണം - ശ്രീവിഷ്ണു ജെ. എസ്., ജിനു സെലിൻ, സ്നേഹൽ റാവു, ദീപു ആർ. എസ്., ശിവപ്രസാദ്, സിങ്ക്സൗണ്ട്, സൗണ്ട് ഡിസൈൻ & മിക്സിങ് - ശ്രീവിഷ്ണു ജെ. എസ്., സഹസംവിധാനം - അഭിഷേക് ശ്രീകുമാർ, ടെക്നിക്കൽ കോ ഓർഡിനേറ്റർ - സേതുലക്ഷ്മി, പബ്ളിസിറ്റി ഡിസൈൻസ് - വിനിൽ രാജ്, പി.ആർ.ഒ -അജയ് തുണ്ടത്തിൽ.
Content Highlights: ennu swantham daivam malaualam movie world record
Published: 29 Apr 2023, 11:30 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented