സംവിധായകനായുള്ള തന്റെ യാത്രയുടെ പത്താം വാർഷികത്തിൽ ആരാധകരോടും സഹപ്രവർത്തകരോടും നന്ദി പറഞ്ഞ് നടൻ വിനീത് ശ്രീനിവാസൻ. 2010 ജൂലൈ പതിനാറിനാണ് അഞ്ച് പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ഒരുക്കിയ മലർവാടി ആർട്സ് ക്ലബ് തീയേറ്ററിലെത്തുന്നത്.

To advertise here,

"മലർവാടി പുറത്തിറങ്ങിയിട്ട് പത്ത് വർഷം. നന്ദി ദിലീപേട്ടാ എന്റെ ആദ്യ ചിത്രം നിർമിച്ചതിന്. പ്രജിത്തേട്ടനും ടീമിനും നന്ദി, അന്ന് മുതൽ എനിക്കൊപ്പം പ്രവർത്തിച്ച എല്ലാ അഭിനേതാക്കൾക്കും ടെക്നീഷ്യന്മാർക്കും നന്ദി. നന്ദി വിനോദേട്ടാ എന്നെ ​ഗൈഡ് ചെയ്തതിന്. അച്ഛനെക്കുറിച്ച് എനിക്കെന്താണ് പറയേണ്ടതെന്ന് അറിയില്ല. ഇന്ന് എനിക്ക് സിനിമകൾക്കായി എഴുതാൻ സാധിക്കുന്നുണ്ടെങ്കിൽ അത് അച്ഛൻ എന്നെ പഠിപ്പിച്ചത് കൊണ്ടാണ്. എന്റെ ജീവിതത്തിലെ എന്നെ അത്ഭുതപ്പെടുത്തിയ രണ്ട് സ്ത്രീകൾക്ക് നന്ദി, അമ്മയും ദിവ്യയും. എന്റെ ജീവിതത്തിലേക്കും ജോലിയിലേക്കും കടന്ന് വന്ന് മാറ്റങ്ങൾ കൊണ്ട് വന്ന ഓരോ വ്യക്തിക്കും നന്ദി. ഇത് വരെയുളളത് മനോഹരമായ യാത്രയായിരുന്നു-" വിനീത് കുറിച്ചു

നിവിൻ പോളി, അജു വർ​ഗീസ്, ഭഗത് മാനുവൽ, ഹരികൃഷ്ണൻ , ഗീവർഗീസ് ഈപ്പൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തിയത് . നെടുമുടി വേണു, ജഗതി , സലിം കുമാർ, ജനാർദ്ദനൻ , ശ്രീനിവാസൻ, സൂരജ് വെഞ്ഞാറമ്മൂട് തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിനായി അണിനിരന്നു

വിനീത് തന്നെ തിരക്കഥ എഴുതിയ ചിത്രം നിർമിച്ചത് ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നടൻ ദിലീപ് ആണ് . പി സുകുമാർ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത് ഷാൻ റഹ്മാനും

Content Highlights : ten years of Malarvadi Arts Club Vineeth Sreenivasan thanks fans and colleagues Nivin Pauly Aju Vargheese Dileep