
സ്വാതന്ത്ര്യവും, ജനാധിപത്യവും, മാനവികതയും ഉയര്‍ത്തിപ്പിടിക്കുന്ന കേരളീയ സമൂഹത്തില്‍ 'ഈശോ' എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പിറകിലെ വര്‍ഗീയ അജണ്ട തിരിച്ചറിയണമെന്ന് പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി.
നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'ഈശോ' എന്ന സിനിമയുടെ പേര് പറഞ്ഞ് സങ്കുചിത മതവികാരം വളര്‍ത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇത് പുരോഗമന കേരളത്തിന് അപമാനകരമാണ്. സിനിമയുടെ പേരിന്റെ മറവില്‍ വിവാദം സൃഷ്ടിച്ച് വെറുപ്പിന്റെ ആശയം പ്രചരിപ്പിക്കുകയാണ്. മതാതീതമായ, സ്നേഹോഷ്മളമായ മനുഷ്യബന്ധങ്ങളില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുകയാണ്, ഈശോവിന്റെ പേരില്‍ ബഹളം വെക്കുന്നവര്‍.
കലയിലെ സര്‍ഗാത്മകതയേയും, ആവിഷ്കാര സ്വാതന്ത്ര്യത്തെയും വെല്ലുവിളിക്കുകയാണ് ചുരുക്കം ചില വര്‍ഗീയ വാദികള്‍. കേരളത്തില്‍ വെറുപ്പിന്റെ രാഷ്ട്രീയത്തിന് ഇടമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. ഉള്ളടക്കം മനസ്സിലാക്കാതെ അടിസ്ഥാനരഹിതമായ, ജീര്‍ണ്ണമായ വിമര്‍ശനങ്ങളാണ് അവര്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത്- പുരോഗമന സാഹിത്യകലാ സംഘം പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.
Content Highlights: Eesho Movie Controversy, Purogamana Kala Sahitya Sangham supports Nadirshah
Published: 11 Aug 2021, 02:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented