പേര് കാരണം ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ജയസൂര്യ ചിത്രം ഈശോ ഓ.ടി.ടി റിലീസിന്. സോണി ലിവിലൂടെ സിനിമ വൈകാതെ പ്രദർശനത്തിനെത്തും. നാദിർഷയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

To advertise here,

ഒടിടിയിൽ ജയസൂര്യ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയ്ക്കാണ് സോണി ചിത്രത്തിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സുനീഷ് വരനാടാണ് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നത്. ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ്. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം പകരുന്നു. അരുണ്‍ നാരായണ്‍ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിർമിക്കുന്നു.

നാദിർഷയുടേതായി ഇതിനു മുമ്പിറങ്ങിയ കേശു ഈ വീടിന്റെ നാഥനും ഒടിടി റിലീസ് ആയിരുന്നു. ദിലീപ് നായകനായി എത്തിയ ചിത്രവും ഉയർന്ന തുകയ്ക്കായിരുന്നു ഹോട്ട്സ്റ്റാർ സ്വന്തമാക്കിയത്.