സത്യം സിനിമാസിന്റെ ബാനറില്‍ എ.ജി. പ്രേമചന്ദ്രന്‍ നിര്‍മ്മിച്ച്, നവാ?ഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന 'വരയന്‍' എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. 'ഏദനിന്‍ മധു നിറയും...' എന്ന് തുടങ്ങുന്ന പ്രണയഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് കേന്ദ്ര കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്.
സന മൊയ്തൂട്ടി ആലപിച്ച ഗാനത്തിന് പ്രകാശ് അലക്‌സാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ബി. കെ. ഹരിനാരായണന്റെതാണ് വരികള്‍. സിജു വില്‍സണ്‍ അവതരിപ്പിക്കുന്ന വൈദിക കഥാപാത്രത്തെ പ്രണയിക്കുന്ന ലിയോണയുടെ നായിക കഥാപാത്രവും ഇരുവര്‍ക്കുമിടയിലെ പ്രണയമുഹൂര്‍ത്തങ്ങളും നൃത്തവും എല്ലാം ഒരു സ്വപ്നം പോലെ മനോഹരമായ പ്രകൃതി ഭംഗിയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന വീഡിയോ ഗാനം ആണ് പുറത്തിറങ്ങിയിരിക്കുന്നത്. മെയ് 20-ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.
യഥാര്‍ത്ഥ സംഭവങ്ങളെ പശ്ചാത്തലമാക്കി ഫാ. ഡാനി കപ്പൂച്ചിന്‍ തിരക്കഥ രചിച്ച ചിത്രത്തില്‍ ഫാ. എബി കപ്പൂച്ചിന്‍ എന്ന പുരോഹിതന്റെ വേഷത്തിലാണ് സിജു വില്‍സണ്‍ പ്രത്യക്ഷപ്പെടുന്നത്. സിജു ആദ്യമായി പുരോഹിതന്റെ വേഷത്തില്‍ എത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഹാസ്യത്തിന് വളരെ പ്രധാന്യമുള്ള ചിത്രത്തില്‍ ആക്ഷനും കുടുംബ ബന്ധങ്ങള്‍ക്കും വൈകാരികതക്കും ഒക്കെ ശക്തമായ സ്ഥാനം നല്‍കിയിരിക്കുന്നു. മണിയന്‍പിള്ള രാജു, ജോയ് മാത്യു, വിജയരാഘവന്‍, ബിന്ദു പണിക്കര്‍, ജയശങ്കര്‍, സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് എന്നിവരാണ് മറ്റ് താരങ്ങള്‍. ഇവര്‍ക്ക് പുറമെ ഒട്ടനവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ടൈഗര്‍ എന്ന് പേരുള്ള നായയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
ഛായാഗ്രഹണം: രജീഷ് രാമന്‍, എഡിറ്റിംങ്: ജോണ്‍കുട്ടി, സംഗീതം: പ്രകാശ് അലക്‌സ്, ഗാനരചന: ബി.കെ. ഹരിനാരായണന്‍, സൗണ്ട് ഡിസൈന്‍: വിഘ്‌നേഷ്, കിഷന്‍ & രജീഷ്, സൗണ്ട് മിക്‌സ്: വിപിന്‍ നായര്‍, പ്രോജക്റ്റ് ഡിസൈന്‍: ജോജി ജോസഫ്, ആര്‍ട്ട്: നാഥന്‍ മണ്ണൂര്‍, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സിനൂപ് ആര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മുരളി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: കൃഷ്ണ കുമാര്‍, സംഘട്ടനം: ആല്‍വിന്‍ അലക്‌സ്, കൊറിയോഗ്രഫി: സി പ്രസന്ന സുജിത്ത്, ചാനല്‍ പ്രമോഷന്‍: മഞ്ജു ഗോപിനാഥ്, പി.ആര്‍.ഒ: ദിനേശ് എ.സ്, മാര്‍ക്കറ്റിംഗ്: എം.ആര്‍ പ്രൊഫഷണല്‍.
Content Highlights: Edanin Madhunirayum Official Video Song. Varayan. Sanah Moidutty. Prakash Alex. Harinarayanan BK
Published: 12 May 2022, 05:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented