
സിജു വിൽസനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്ത 'വരയൻ' എന്ന ചിത്രത്തിലെ 'കായലോണ്ട് വട്ടം വളച്ചേ' എന്ന ടൈറ്റിൽ ഗാനം പുറത്തിറങ്ങി. സായി ഭദ്ര ആലപിച്ച ഗാനത്തിന് പ്രകാശ് അലക്സാണ് സംഗീതം പകർന്നിരിക്കുന്നത്. ബി. കെ. ഹരിനാരായണന്റെതാണ് വരികൾ.
കലിപ്പക്കര എന്ന ഗ്രാമത്തിന്റെ വശ്യത നിറഞ്ഞ ഗാനത്തിന്റെ കോറിയോഗ്രാഫി പ്രസന്ന മാസ്റ്ററുടേതാണ്. കപ്പൂച്ചിനച്ചന്റെ കിടിലൻ കളളുപാട്ടിന് ശേഷം പുറത്തിറങ്ങിയ വരയനിലെ പുത്തൻ ഗാനവും പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. മെയ് 20 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.
യഥാർത്ഥ സംഭവങ്ങളെ പശ്ചാത്തലമാക്കി ഫാദർ ഡാനി കപ്പൂച്ചിൻ തിരക്കഥ രചിച്ച ചിത്രത്തിൽ ഫാദർ എബി കപ്പൂച്ചിൻ എന്ന പുരോഹിതന്റെ വേഷത്തിലാണ് സിജു വിൽസൺ പ്രത്യക്ഷപ്പെടുന്നത്. താരം ആദ്യമായി പുരോഹിതന്റെ രൂപത്തിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ഹാസ്യം, ആക്ഷൻ, കുടുംബ ബന്ധങ്ങൾ എന്നിവക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം സത്യം സിനിമാസിന്റെ ബാനറിൽ എ.ജി. പ്രേമചന്ദ്രനാണ് നിർമ്മിച്ചിരിക്കുന്നത്.
'പുഞ്ചിരിക്ക് പിന്നിലെ ഭീകരത' എന്ന ടാഗ്‌ലൈനിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ ലിയോണ ലിഷോയിയാണ് നായിക. മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, സംവിധായകൻ ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് എന്നിവരാണ് മറ്റ് താരങ്ങൾ. ഇവർക്ക് പുറമേ 'ടൈഗർ' എന്ന് പേരുള്ള നായയും പ്രധാന വേഷത്തിലെത്തുന്നു. സിനിമയുടെ ട്രെയിലർ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു.
ഛായാഗ്രഹണം -രജീഷ് രാമൻ. എഡിറ്റിങ് -ജോൺകുട്ടി. സംഗീതം -പ്രകാശ് അലക്സ്. ഗാനരചന -ബി.കെ. ഹരിനാരായണൻ. സൗണ്ട് ഡിസൈൻ -വിഘ്നേഷ്, കിഷൻ & രജീഷ്. സൗണ്ട് മിക്സ് -വിപിൻ നായർ. പ്രോജക്റ്റ് ഡിസൈൻ -ജോജി ജോസഫ്. ആർട്ട് -നാഥൻ മണ്ണൂർ. കോസ്റ്റ്യൂം -സമീറ സനീഷ്. മേക്കപ്പ് -സിനൂപ് ആർ. പ്രൊഡക്ഷൻ കൺട്രോളർ -ബിനു മുരളി. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -കൃഷ്ണ കുമാർ. സംഘട്ടനം -ആൽവിൻ അലക്സ്. കൊറിയോഗ്രഫി -സി പ്രസന്ന സുജിത്ത്. ചാനൽ പ്രമോഷൻ -മഞ്ജു ഗോപിനാഥ്. പി.ആർ.ഒ- ദിനേശ് എ.സ്, ഡിജിറ്റൽ മാർക്കറ്റിംഗ് -എം.ആർ പ്രൊഫഷണൽ.
Content Highlights: siju wilson, varayan song out, prakash alex music
Published: 01 May 2022, 05:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented