
"ഫാദർ എബി കപ്പൂച്ചിൻ ഒരു ചെമ്മരിയാട്ടിൻ കുട്ടിയാണ്, ക്യൂട്ടാണ്. നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണ്. പന്ത് കളിക്കാനും ചീട്ടുകളിക്കാനുമൊക്കെ കൂടുന്ന ഒരു പുരോഹിതനാണ്. പ്രേക്ഷകർക്ക് ഇഷ്ടമാവും എബിച്ചനെ. അങ്ങനാണ് പുള്ളി. എന്നാൽ ആളത്ര മിണ്ടാപ്പൂച്ചയൊന്നുമല്ല. ഇടി കൊടുക്കേണ്ടിടത്ത് വെടിക്കെട്ട് നടത്താനും എബിച്ചനറിയാം." 'വരയനി' ലെ 'ഫാദർ എബി കപ്പൂച്ചി'നേക്കുറിച്ച് ചോദിച്ചപ്പോൾ കഥാപാത്രത്തെ അവതരിപ്പിച്ച സിജു വിൽസൺ പറഞ്ഞ വാക്കുകളാണിത്.
'വരയൻ' പ്രേക്ഷകർക്കിഷ്ടപ്പെടുമെന്നാണ് താരം പറയുന്നത്. ഒപ്പം ഫാദർ എബി കപ്പൂച്ചിനെയും. നമ്മൾ ഇതുവരെ കണ്ടുപരിചയിച്ച പോലത്തെ ഒരു പുരോഹിതനല്ല 'ഫാദർ എബി കപ്പൂച്ചിൻ' എന്ന് ഉറപ്പിച്ച് പറയുകയാണ് താരം. വ്യത്യസ്തമായൊരു കഥാപാത്രത്തിനായി ഞാൻ കാത്തിരുന്ന സമയത്താണ് 'വരയൻ' തന്നെ തേടി എത്തിയത്. തന്നെ തേടിയെത്തിയ തിരക്കഥകളിൽ വളരെയധികം ആകർഷണം തോന്നിയ സിനിമയാണ് 'വരയൻ' എന്നും താരം കൂട്ടിച്ചേർത്തു. ആദ്യമായാണ് പുരോഹിതന്റെ വേഷം അവതരിപ്പിക്കുന്നത്. അതിന്റേതായൊരു എക്സൈറ്റ്മെന്റ് തനിക്കുണ്ടെന്നു സിജു വിൽസൺ പറഞ്ഞു.
നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്ത 'വരയൻ' യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. പുരോഹിതന്റെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഫാദർ ഡാനി കപ്പൂച്ചിനാണ്. സത്യം സിനിമാസിന്റെ ബാനറിൽ എ.ജി. പ്രേമചന്ദ്രൻ നിർമ്മിച്ച ചിത്രം 'പുഞ്ചിരിക്ക് പിന്നിലെ ഭീകരത' എന്ന ടാഗ്‌ലൈനിലാണ് പുറത്തിറങ്ങുന്നത്. ചിത്രം മെയ് 20 ന് പ്രേക്ഷകരിലേക്കെത്തും.
ഛായാഗ്രഹണം -രജീഷ് രാമൻ. എഡിറ്റിങ് -ജോൺകുട്ടി. സംഗീതം -പ്രകാശ് അലക്സ്. ഗാനരചന -ബി.കെ. ഹരിനാരായണൻ. സൗണ്ട് ഡിസൈൻ -വിഘ്നേഷ്, കിഷൻ & രജീഷ്. സൗണ്ട് മിക്സ് -വിപിൻ നായർ. പ്രോജക്റ്റ് ഡിസൈൻ -ജോജി ജോസഫ്. ആർട്ട് -നാഥൻ മണ്ണൂർ. കോസ്റ്റ്യൂം -സമീറ സനീഷ്. മേക്കപ്പ് -സിനൂപ് ആർ. പ്രൊഡക്ഷൻ കൺട്രോളർ -ബിനു മുരളി. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -കൃഷ്ണ കുമാർ. സംഘട്ടനം -ആൽവിൻ അലക്സ്. കൊറിയോഗ്രഫി -സി പ്രസന്ന സുജിത്ത്. ചാനൽ പ്രമോഷൻ -മഞ്ജു ഗോപിനാഥ്. ഡിജിറ്റൽ മാർക്കറ്റിംഗ് -എം.ആർ പ്രൊഫഷണൽ. പി.ആർ.ഒ -ദിനേശ് എ.സ്.
Content Highlights: Actor Siju Wilson, Varayan Movie, Varayan Movie Release Date
Published: 08 May 2022, 12:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented