വിമാനത്താവളത്തിൽ ഒരു കൗണ്ടറിനുമുന്നിൽ വരിനിൽക്കുകയായിരുന്നു ദുൽഖർ. ദൂരെനിന്ന് ദുൽഖറിനെ കണ്ട യോഗി ബാബു ഇരുകൈകളും തലയ്ക്കു മുകളിൽ ഉയർത്തി കൈകൂപ്പി ദുൽഖറിനെ അഭിസംബോധന ചെയ്യുകയായിരുന്നു.

ദുൽഖറും യോഗി ബാബുവും | സ്ക്രീൻഗ്രാബ്
വിമാനത്താവളത്തിൽവെച്ച് അവിചാരിതമായി കണ്ടുമുട്ടുകയും സൗഹൃദം പങ്കുവെയ്ക്കുകയും ചെയ്ത് നടന്മാരായ ദുൽഖർ സൽമാനും യോഗി ബാബുവും. യോഗി ബാബുവിനെ കണ്ടയുടൻ ദുൽഖർ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുകയായിരുന്നു. അൽപനേരം സംസാരിച്ച താരങ്ങൾ പരസ്പരം ആലിംഗനം ചെയ്താണ് പിരിഞ്ഞത്. കൂടിക്കാഴ്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വിമാനത്താവളത്തിൽ ഒരു കൗണ്ടറിനുമുന്നിൽ വരിനിൽക്കുകയായിരുന്നു ദുൽഖർ. ദൂരെനിന്ന് ദുൽഖറിനെ കണ്ട യോഗി ബാബു ഇരുകൈകളും തലയ്ക്കു മുകളിൽ ഉയർത്തി കൈകൂപ്പി ദുൽഖറിനെ അഭിസംബോധന ചെയ്യുകയായിരുന്നു. യോഗിയെ കണ്ടയുടൻ ദുൽഖർ വരിയിൽനിന്നിറങ്ങി ഓടിവന്ന് അദ്ദേഹത്തെ ആലിംഗനം ചെയ്യുകയായിരുന്നു. ഇരുവരും പരസ്പരം സന്തോഷം പ്രകടിപ്പിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു. ഇരുവരും കൈകോർത്തുപിടിച്ചായിരുന്നു സൗഹൃദസംഭാഷണം നടത്തിയത്.
ദുൽഖറും യോഗിയും തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം. ദുൽഖറിനെ യോഗി ബാബു യാത്രയാക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. സോഷ്യൽ മീഡിയയിൽ പെട്ടന്നുതന്നെ വൈറലായ വീഡിയോക്ക് നിരവധി പേർ പ്രതികരണങ്ങളുമായെത്തി.
നടൻ രവി മോഹൻ സംവിധാനംചെയ്യുന്ന ‘ആൻ ഓർഡിനറി മാൻ’ എന്ന ചിത്രത്തിൽ നായകനാകാനൊരുങ്ങുകയാണ് യോഗി ബാബു. സെൽവമണി സെൽവരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘കാന്ത’യാണ് ദുൽഖറിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. സമുദ്രക്കനിയാണ് ചിത്രത്തിൽ മറ്റൊരു സുപ്രധാന വേഷത്തിലെത്തുന്നത്. ചിത്രം നവംബർ 14-ന് റിലീസ് ചെയ്യും.
Content Highlights: Watch the heartwarming moment Dulquer Salmaan spotted Yogi Babu at the airport and ran to hug him. Video of their unexpected reunion is trending!
Published: 31 Oct 2025, 10:51 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented