മുംബൈ: എട്ടുവർഷംമുൻപ് താനെ പോലീസ് 2000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസിലെ പ്രതിസ്ഥാനത്തുനിന്ന് ബോളിവുഡ് നടി മമത കുൽക്കർണിയെ ബോംബെ ഹൈക്കോടതി ഒഴിവാക്കി.

To advertise here,

ഇവർക്കെതിരേ ആരോപണം മാത്രമാണുള്ളതെന്നും തെളിവില്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. തന്നെ മനഃപൂർവം കേസിൽ കുടുക്കിയതാണെന്നു ചൂണ്ടിക്കാട്ടി മമത കുൽക്കർണി നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.