
തരിയോട്, വഴിയെ എന്നീ സിനിമകളുടെ സംവിധായകനായ നിർമൽ ബേബി വർഗീസ് ഒരുക്കുന്ന ‘ഡ്രെഡ്ഫുൾ ചാപ്റ്റേഴ്സ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കാസർഗോഡ് ജില്ലയിലെ കൂവപ്പാറയിൽ പൂർത്തിയായി. ടൈം ലൂപ്പ് - ഹൊറർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ ജെഫിൻ ജോസഫ്, വരുൺ രവീന്ദ്രൻ, നിബിൻ സ്റ്റാനി, ശ്യാം സലാഷ്, ആര്യ കൃഷ്ണൻ, ലാസ്യ ബാലകൃഷ്ണൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
ഓടക്കൊല്ലി നാച്ചുറൽ കേവ്സ്, കൂവപ്പാറ, കുന്നംക്കൈ, ജോസ്ഗിരി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. അണിയറ പ്രവർത്തകരിൽ ഭൂരിഭാഗവും കാസർഗോഡ് സ്വദേശികളാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യയും നിർമൽ ബേബിയും കൂടി നിർമ്മിക്കുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങും.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെഫിൻ ജോസഫ്, ഛായാഗ്രഹണം: മിഥുൻ ഇരവിൽ, സെക്കന്‍ഡ് യൂണിറ്റ് ക്യാമറ: ഷോബിന്‍ ഫ്രാന്‍സിസ്, മേക്കപ്പ്-ആർട്ട്: രഞ്ജിത്ത് എ, പ്രൊജക്റ്റ് അസോസിയേറ്റ് ഡയറക്ടര്‍സ് അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ, ചീഫ് അസ്സോസിയേറ്റ് ക്യാമറ: സിദ്ധാർഥ് പെരിയടത്ത്. ഫൈനൽ മിക്സിങ്: രാജീവ് വിശ്വംഭരൻ. ട്രാന്സ്ലേഷന് ആന്‍ഡ് സബ്ടൈറ്റില്‍സ്: നന്ദലാൽ ആർ. സ്റ്റില്‍സ്: എം. ഇ. ഫോട്ടോഗ്രാഫി, സോഷ്യല്‍ മീഡിയ പ്രൊമോഷന്: ഇന്‍ഫോടെയ്ന്‍മെന്റ് റീല്‍സ്.
Content Highlights: dreadful chapters movie shooting completed
Published: 16 Dec 2022, 09:46 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented