ഇന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രശാന്ത് നീൽ- ജൂനിയർ എൻടിആർ ചിത്രമായ 'ഡ്രാഗൺ' ഗ്ലിംപ്സ് ജൂനിയർ എൻടിആറിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങി. എൻടിആറിനെ ഇതുവരെ കാണാത്ത ലുക്കിലും മാസ് അവതാരത്തിലുമാണ് ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. 'കെജിഎഫ്', 'സലാർ' എന്നീ വമ്പൻ വിജയങ്ങൾക്ക് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന പുതിയ ചിത്രമായതിനാൽ പ്രഖ്യാപന നാൾ മുതൽ തന്നെ ചിത്രം സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയിരുന്നു. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ഗ്ലിംപ്സ് ഇതിനോടകം സാമൂഹികമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. 2027 ജൂൺ 11-നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്.
ജൂനിയർ എൻടിആറിനൊപ്പം രുക്മിണി വസന്ത് നായികയായെത്തുന്ന ചിത്രത്തിൽ അനിൽ കപൂർ, ബിജു മേനോൻ, ഖുശ്ബു സുന്ദർ, ഗുരു സോമസുന്ദരം, രാജീവ് കനകല, ആശുതോഷ് റാണ, അൻഷുമാൻ പുഷ്‌കർ, സിദ്ധാന്ത് ഗുപ്ത, പ്രഭാസ് ശ്രീനു, ശത്രു, ശിവ, ഭിമൽ ജീത് ഒബറോയ്, എൻതുതുസെലോ പ്രിൻസ് ഗ്രൂട്ട്ബൂം, അലക്‌സാണ്ടർ മിസെവ്, ബെനഡിക്ട് പോൾ ഗാരറ്റ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഫ്ഗാൻ ട്രേഡിങ് കമ്പനി, ഗോൾഡൻ ട്രേഡിങ് കമ്പനികളുടെ പശ്ചാത്തലത്തിൽ ആക്ഷൻ, രാഷ്ട്രീയം, ക്രൈം ഘടകങ്ങൾ കോർത്തിണക്കിയ വമ്പൻ പാൻ ഇന്ത്യൻ സിനിമയായാണ് 'ഡ്രാഗൺ' ഒരുങ്ങുന്നത്.
മൈത്രി മൂവി മേക്കേഴ്‌സ്, എൻടിആർ ആർട്‌സ് ബാനറുകളിൽ നന്ദമൂരി കല്യാൺ റാം, നവീൻ യേർനേനി, വൈ. രവി ശങ്കർ, കോസരാജു ഹരികൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗുൽഷൻ കുമാർ, ഭൂഷൻ കുമാർ എന്നിവരുടെ ടി സീരീസാണ് ചിത്രം അവതരിപ്പിക്കുന്നത്. രവി ബസ്‌രൂർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന് ഭുവന ഗൗഡയാണ് ഛായാഗ്രഹണം. ടി.എൽ. വെങ്കടചലപതി പ്രൊഡക്ഷൻ ഡിസൈനറും പ്രണവ് ശ്രീ പ്രസാദ് എഡിറ്ററുമാണ്. പീറ്റർ ഹെയ്ൻ, ചേതൻ ഡിസൂസ എന്നിവർ സംഘട്ടന രംഗങ്ങൾ ഒരുക്കുമ്പോൾ രാഘവ് തമ്മാരെഡ്ഡിയാണ് വിഎഫ്എക്‌സ് സൂപ്പർവൈസർ. ദീപാലി നൂർ, അനൈത ശ്രോഫ് അദാജാനിയ എന്നിവർ വസ്ത്രാലങ്കാരവും എം.ആർ. രാജകൃഷ്ണൻ ശബ്ദ സംവിധാനവും നിർവഹിക്കുന്നു. പിആർഒ: പ്രതീഷ് ശേഖർ.
Content Highlights: First official glimpse of Prashanth Neel and Jr NTR's collaboration 'Dragon' released. Worldwide theatrical release scheduled for June 11, 2027. Star-studded cast including Biju Menon, Anil Kapoor, and Rukmini Vasanth. Action-political-crime thriller produced by Mythri Movie Makers and NTR Arts. Music by Ravi Basrur and cinematography by Bhuvan Gowda
Published: 20 May 2026, 11:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented