
2018ല്‍ റിലീസ് ചെയ്ത 'പൂമരം' എന്ന കാമ്പസ് സിനിമ നിര്‍മ്മിച്ചു കൊണ്ട് മലയാള ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നുവന്ന നിര്‍മ്മാതാവാണ് ഡോ.പോള്‍ വര്‍ഗ്ഗീസ്. ഔദ്യോഗിക ജീവിതത്തില്‍ ഒരു ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന പോള്‍ വര്‍ഗ്ഗീസ് എറണാകുളം പട്ടിമറ്റം സ്വദേശിയാണ്. മലയാളസിനിമാ മേഖലയില്‍ അപ്രതീക്ഷിതമായി കടന്നുവന്ന ഒരാളല്ല ഡോ.പോള്‍ വര്‍ഗ്ഗീസ്. ചെറുപ്പം മുതല്‍ക്കേ തന്നെ സിനിമയെ വളരെ ഗൗരവ മനോഭാവത്തോടെ നിരീക്ഷിച്ചിരുന്ന,സ്‌കൂള്‍ കാലഘട്ടം തൊട്ടേ സിനിമകള്‍ ധാരാളം കണ്ടിരുന്ന, സിനിമയോട് അങ്ങേയറ്റം അഭിനിവേശവും പ്രണയവും ഉളളതിനാല്‍ സിനിമാ നിര്‍മ്മാണ രംഗത്തേക്ക് കടക്കാന്‍ തീരുമാനമെടുത്ത വ്യക്തിയാണദ്ദേഹം.
തിരക്കഥാകൃത്തും സംവിധായനുമായ എബ്രിഡ് ഷൈനുമായുള്ള സൗഹൃദ ബന്ധമാണ് 'പൂമരം' സിനിമയിലേക്ക് ഡോ.പോളിനെ എത്തിക്കുന്നത്. എബ്രിഡ് ഷൈന്‍ 'ആക്ഷന്‍ ഹീറോ ബിജു'വിന് ശേഷം ഒരു കാമ്പസ് സിനിമ ചെയ്യാന്‍ ആലോചിക്കുന്നതിനെ കുറിച്ച് ഡോ.പോളിനോട് സൗഹൃദ സംഭാഷണം നടത്തുന്ന വേളയില്‍ 'ഈ കാമ്പസ് സിനിമ നമുക്ക് ഒരുമിച്ച് ചെയ്യാം' എന്ന് ഡോ.പോളും എബ്രിഡ് ഷൈനും ചേര്‍ന്ന് തീരുമാനിക്കുകയും അവിടെ നിന്നാണ് 'പൂമരം' എന്ന സിനിമയുടെ പിറവിയെടുക്കുന്നതും. പ്രതീക്ഷിച്ചതുപോലെ ഒരു വിജയം 'പൂമരം' നേടിയില്ലെങ്കിലും 'പൂമരത്തിന്റെ പ്രൊഡ്യൂസര്‍' എന്ന വിശേഷണം ഡോ.പോള്‍ വര്‍ഗ്ഗീസിന് മലയാള സിനിമയില്‍ തന്റെതായ ഒരു മേല്‍വിലാസം സൃഷ്ടിച്ചുകൊടുത്തു.
ഡോ.പോള്‍ വര്‍ഗ്ഗീസ് നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ സിനിമയായ 'എല്ലാം ശരിയാകും' ഷൂട്ടിംഗ് പൂര്‍ത്തിയാക്കി റിലീസിന് തയ്യാറെടുക്കുകയാണ്. പൂമരത്തിന് ശേഷം അദ്ദേഹം നിര്‍മ്മിക്കുന്ന രണ്ടാമത്തെ സിനിമ കൂടിയാണ് 'എല്ലാം ശരിയാകും'. ആസിഫ് അലിയും രജിഷ വിജയനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ സിനിമയുടെ സംവിധായകന്‍ ജിബു ജേക്കബാണ്. രാഷ്ട്രീയ സാഹചര്യങ്ങളും കുടുംബ പശ്ചാത്തലങ്ങളും കോര്‍ത്തിണക്കി കഥ പറയുന്ന ഈ സിനിമയുടെ തിരക്കഥ ഷാരിസ് നിര്‍വ്വഹിച്ചിരിക്കുന്നു. ശ്രീജിത്ത് നായരാണ് ഛായാഗ്രഹണം. സംഗീതം ഒരുക്കുന്നത് മലയാളികള്‍ക്ക് പ്രിയപ്പെട്ട ഔസേപ്പച്ചനാണ്. 2021 സെപ്റ്റംബര്‍ 17നാണ് 'എല്ലാം ശരിയാകും' റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരിക്കുന്നത്.
ഡോ.പോള്‍ വര്‍ഗ്ഗീസിന്റെ നിര്‍മ്മാണത്തില്‍ ഇനി വരാന്‍ പോകുന്നത് ആന്റണി വര്‍ഗീസ് നായകനാകുന്ന 'മേരി ജാന്‍' എന്ന സിനിമയായിരിക്കും. ഒരുപാട് പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്ന സിനിമയായിരിക്കും 'മേരി ജാന്‍'. അതുകഴിഞ്ഞ് 'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍' എന്ന ബ്ലോക്ക്ബസ്റ്റര്‍ സിനിമയുടെ സംവിധായകന്‍ ഗിരീഷ് എ.ഡി 'സൂപ്പര്‍ ശരണ്യ' എന്ന സിനിമയ്ക്ക് ശേഷം സംവിധാനം ചെയ്യാന്‍ പോകുന്ന അടുത്ത സിനിമ ഡോ.പോള്‍ വര്‍ഗ്ഗീസാണ് നിര്‍മ്മിക്കുക. ആദ്യ സിനിമയുടെ സംവിധായകന്‍ എബ്രിഡ് ഷൈനുമായി ചേര്‍ന്ന് മറ്റൊരു സിനിമ കൂടി ചെയ്യാനുള്ള സാധ്യതയും, അതോടൊപ്പം മറ്റു പ്രൊജക്റ്റുകളും ഡോ.പോളിന്റെ പരിഗണനയിലുണ്ട്.
'' ഒരു സിനിമ ചെയ്ത് മലയാള സിനിമയില്‍ നിര്‍മ്മാതാവായി' എന്ന് പറയാന്‍ വന്നയാളല്ല ഞാന്‍. ഇനിയും ഒരുപാട് മികച്ച സിനിമകള്‍ സൃഷ്ടിക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുമെന്നുണ്ട് ' ഡോ.പോള്‍ പറഞ്ഞു.
വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Content Highlights: Dr Paul varghese producer of poomaram and upcoming movie Ellam Sheriyakum
Published: 15 Jul 2021, 09:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented