ലൈക്ക പ്രൊഡക്ഷന്റെ ബാനറില്‍ ശിവകാര്ത്തികേയന് നായകനാകുന്ന ഫാമിലി എന്റെര്‍ട്ടെയ്നർ ഡോണ്‍ മേയ് 13 ന് കേരളത്തിലെ തിയേറ്ററുകളില്‍ എത്തും. ആര് ആര് ആര് സിനിമയുടെ ഗംഭീര വിജയത്തിന് ശേഷം ഷിബു തമീന്‍സ് നേതൃത്വം നല്കുന്ന റിയാ ഷിബുവിന്റെ എച്ച് ആര് പിക്ചേഴ്സ് ആണ് കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. ഡോക്ടര്‍ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രം ഡോണ്‍, ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
നവാഗതനായ സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലെറിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. സുഭാസ്ക്കരനും ശിവകാര്‍ത്തികേയനുമാണ് ചിത്രത്തിന്റെ നിര്‍മാണം. മാനാട് സിനിമയില്‍ ചിമ്പുവിനോട് ഒപ്പം ഒന്നിനൊന്നു മികച്ച അഭിനയ മികവ് കാഴ്ച വച്ച എസ്സ് ജെ സൂര്യ ഡോണിലും പ്രതീക്ഷകള്‍ക്കപ്പുറം പ്രകടനം നടത്തുമെന്നാണ് ട്രൈലെര്‍ സൂചിപ്പിക്കുന്നത്.
ഭാവിയിലെന്തായി തീരണമെന്ന് കണ്ഫ്യൂഷനടിച്ചു നടക്കുന്ന നായകന്റെ സ്കൂള്‍ കാലഘട്ടവും പ്രണയവും കാമ്പസ് ജീവിതവുമെല്ലാം ഉള്‍പ്പെടുത്തി കളര്‍ഫുള്ളായാണ് ട്രെയ്ലര് അണിയിച്ചൊരുക്കിയിരിക്കുന്നത്. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്ലര് പുറത്ത് വിട്ടിരിക്കുന്നത്.ഡോണിന്റെ ട്രെയിലറിന് രണ്ടു ദിവസം കൊണ്ട് 91 ലക്ഷം കാഴ്ചക്കാരുമായി ട്രെന്‍ഡിങ്ങില്‍ ആണ്.
പ്രിയങ്ക മോഹനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ശിവാങ്കി കൃഷ്ണ കുമാര്‍, സമുദ്രക്കനി, സൂരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. നവാഗതനായ സിബി ചക്രവര്‍ത്തി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മെയ് 13ന് തിയേറ്ററുകളില്‍ എത്തുമ്പോള്‍ കുടുംബ പ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ ആസ്വദിക്കാന്‍ കഴിയുന്ന ഉഗ്രന്‍ എന്റര്‍ടൈനര്‍ വിരുന്ന് ഡോണ്‍ ഒരുക്കുമെന്ന് ഉറപ്പാണ് . പി ആര് ഓ പ്രതീഷ് ശേഖര്‍.
Content Highlights: Don, Sivakarthikeyan movie, Priyanka Mohan, Cibi Chakaravarthi to release on May 13
Published: 09 May 2022, 08:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented