
നക്ഷത്രം പോലെ തിളങ്ങുന്ന കണ്ണുകള്‍, ആകര്‍ഷകമായ പുഞ്ചിരി, പ്രസരിപ്പുള്ള മുഖം, ദിവ്യാ ഭാരതി എന്ന നടിയെ ഓര്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് നൊമ്പരപ്പെടുന്ന ഓര്‍മകളാണ്. അകാലത്തില്‍ പൊലിഞ്ഞ പ്രതിഭ.
കൗമാരകാലത്തു തന്നെ സിനിമയില്‍ ചുവടുറപ്പിച്ച ദിവ്യ അന്തരിച്ചത് 19-ാമത്തെ വയസ്സിലാണ്. മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി അഭിനയിച്ചത് ഇരുപത്തിരണ്ട് സിനിമകളില്‍.
18-ാമത്തെ വയസ്സില്‍ ദിവ്യ ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ സാജിദ് നാഡിയാദ്‌വാലയുമായി പ്രണയത്തിലാവുകയും വിവാഹിതയാവുകയും ചെയ്തു. വിവാഹത്തിന് ശേഷവും ദിവ്യ സിനിമാരംഗത്ത് സജീവമായിരുന്നു. 1993 ഏപ്രില്‍ 5 ന് താമസിക്കുന്ന ഫ്ലാറ്റിന്റെ അഞ്ചാം നിലയില്‍ നിന്ന് വീണാണ് ദിവ്യ മരിച്ചത്.
ദിവ്യയുടെ മരണശേഷം സാജിദ് മാധ്യമപ്രവർത്തകയായ വർധ ഖാനെ വിവാഹം ചെയ്തു. 2000 ലായിരുന്നു വിവാഹം. സാജിദ് ഇന്നും ദിവ്യയെ വളരെയധികം സ്നേഹിക്കുന്നുവെന്ന് വെളിപ്പെടുത്തുകയാണ് വർധ ഖാൻ. ഈയിടെ നൽകിയ ഒരഭിമുഖത്തിലാണ് വർധയുടെ വെളിപ്പെടുത്തൽ.
''സാജിദിന്റെ ഹൃദയത്തിൽ ദിവ്യയ്ക്ക് എന്നും ഒരിടമുണ്ട്. അത് കവർന്നെടുക്കാൻ ഞാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. ദിവ്യയുടെ കുടുംബാംഗങ്ങളുമായി ഞങ്ങൾക്ക് അടുത്ത ബന്ധമുണ്ട്. പിറന്നാളുകൾക്കും മറ്റു വിശേഷങ്ങൾക്കുമെല്ലാം ദിവ്യയുടെ കുടുംബം ഞങ്ങൾക്കൊപ്പമുണ്ടാകാറുണ്ട്. എന്റെ കുട്ടികൾ ദിവ്യയെ ബഡി മമ്മി എന്നാണ് പറയാറ്. ദിവ്യയുടെ പേരിൽ എന്നെയും കുടുംബത്തെയും പലരും വിമർശിക്കാറുണ്ട്, പരിഹസിക്കാറുണ്ട്. ദയവ് ചെയ്ത് അങ്ങനെ ചെയ്യരുത്''- വർധ ഖാൻ പറഞ്ഞു.
ഓംപ്രകാശ് ഭാരതി-മീരാ ഭാരതി ദമ്പതികളുടെ മകളായി 1974 ലാണ് ദിവ്യ ജനിക്കുന്നത്. 16-ാം വയസ്സില്‍ പഠനം ഉപേക്ഷിച്ച് സിനിമ തിരഞ്ഞെടുക്കുകയായിരുന്നു ഈ പെണ്‍കുട്ടി. വെങ്കിടേഷ് നായകനായ ബോബ്‌ലിരാജ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു ദിവ്യയുടെ തുടക്കം. പിന്നീട് നിലാ പെണ്ണേ എന്ന തമിഴ് ചിത്രത്തില്‍ വേഷമിട്ടു. തെലുങ്കില്‍ ശ്രദ്ധ നേടിയ ദിവ്യ വിശ്വാത്മാ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെത്തുന്നത്. വളരെ പെട്ടന്നായിരുന്നു സൂപ്പര്‍നായികാ പദവിയിലേക്കുള്ള ദിവ്യയുടെ വളര്‍ച്ച. ശ്രീദേവിയുടെ പുതു തലമുറയിലെ മുഖമായി പലരും ദിവ്യയെ വിശേഷിപ്പിച്ചു. മുഖഭാവം കൊണ്ടും അഭിനയശൈലിയിലും ശ്രീദേവിയുമായി ദിവ്യ സാദൃശ്യം പുലര്‍ത്തിയിരുന്നു.

ദിവ്യ മരിക്കുന്ന സമയത്ത് വീട്ടില്‍ ജോലിക്കാരിയും ഫാഷന്‍ ഡിസൈനര്‍ നീത ലുല്ല, ഭര്‍ത്താവ് ശ്യം ലുല്ല എന്നിവര്‍ ഉണ്ടായിരുന്നു. മൂവരും ടെലിവിഷന്‍ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അതിനിടയില്‍ ദിവ്യ ബാല്‍ക്കണയിലേക്ക് പോയി. അവിടെ വച്ചാണ് അപകടം സംഭവിക്കുന്നത്. താഴെ വീണ ദിവ്യക്ക് ജീവനുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അവര്‍ മരിച്ചിരുന്നു.

ദിവ്യയുടെ മരണത്തെ സംബന്ധിച്ച് ഒരുപാട് കഥകള്‍ പ്രചരിച്ചു. ആത്മഹത്യയാണെന്നും കൊലപാതകമാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. സാജിദ് നാഡിയാദ്‌വാലക്കെതിരേയും ആരോപണങ്ങള്‍ ഉയര്‍ന്നു. 1998 ലാണ് ദിവ്യയുടെ മരണത്തെ സംബന്ധിച്ച കേസ് പോലീസ് അവസാനിപ്പിക്കുന്നത്. അപകടമരണമാണെന്നാണ് പോലീസ് നിഗമനം. ഇന്നും ഇത് സംബന്ധിച്ച ദുരൂഹത അവസാനിച്ചിട്ടില്ല.
Content Highlights: Divya Bharti death, Warda Khan opens up on Sajid Nadiadwala and his former wife
Published: 26 Apr 2020, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented