മര്‍ദാനി, ദോസ്ത് തുടങ്ങി ടിങ്കു വെഡ്സ് ഷേരു തുടങ്ങിയ ബോളിവുഡ് സിനിമകളിലൂടെയും നിരവധി സ്റ്റേജ് ഷോകളിലൂടെയും ശ്രദ്ധേയമായ താരമാണ് അവ്നീത് കൗര്‍. ബാലതാരമായാണ് അവ്നീത് കരിയര്‍ ആരംഭിക്കുന്നത്. ബാലതാരമെന്ന നിലയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തതിന് പിന്നാലെ നായികവേഷവും അവ്നീതിനെ തേടിയെത്തി. ഇപ്പോഴിതാ കുട്ടിക്കാലത്ത് നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി.
എട്ടാം വയസില്‍ ഒരു ഡാന്‍സ് റിഹേഴ്സലിനിടെ ഒരാള്‍ തന്നെ മോശമായി സ്പര്‍ശിച്ചെന്ന് അവ്നീത് വെളിപ്പെടുത്തി. ഇക്കാര്യം അമ്മയോട് തുറന്നുപറഞ്ഞതായും നടി പറഞ്ഞു. ഹൗട്ടര്‍ഫ്ളൈക്ക് നല്കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. പന്ത്രണ്ടാം വയസിൽ ഒരു സംവിധായകൻ അധിക്ഷേപിച്ചതായും അവ്നീത് കൗർ വെളിപ്പെടുത്തി.
ഡാന്‍സ് റിഹേഴ്സലിനിടയില്‍ ആരോ ഒരാള്‍ എന്നെ സ്പര്‍ശിച്ചു. ഞാന്‍ ഇത് അമ്മയോട് പറഞ്ഞു. അമ്മ ഗുഡ് ടച്ചും ബാഡ് ടച്ചും എനിക്ക് പറഞ്ഞുതന്നു. എനിക്ക് എട്ടുവയസുള്ളപ്പോഴാണ് ഇത് സംഭവിച്ചത്. അന്ന് മുതല്‍ ഞാന്‍ ഒന്നുകരുതിയിരിക്കുമായിരുന്നു. - അവ്നീത് പറഞ്ഞു.
12-ാം വയസ്സില്‍ ഒരു സംവിധായകന് തന്നെ അധിക്ഷേപിച്ചതായും നടി വെളിപ്പെടുത്തി. ഒരിക്കല്‍ ഒരു സംവിധായകന് കടുത്ത ഭാഷയില്‍ എന്നോട് സംസാരിച്ചു. ഞാന്‍ പേടിച്ചുപോയി. അന്ന് പതിനൊന്നേ പന്ത്രണ്ടോ എനിക്കുള്ളത്. അയാള്‍ മൈക്കെടുത്ത് രൂക്ഷമായി സംസാരിച്ചു. എന്നെ കൊണ്ട് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ഈ മേഖലയില്‍ ഞാന്‍ ഒരിക്കലും വിജയിക്കില്ലെന്നും പറഞ്ഞു. അയാള്‍ എന്നെ അധിക്ഷേപിച്ചു. മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞു. ഒരു അഭിനേതാവെന്ന നിലയില്‍ എന്റെ ആത്മവിശ്വാസം തകര്‍ന്നു.- നടി പറഞ്ഞു.
Content Highlights: director verbally abused at the age of 12 says avneet kaur
Published: 22 Mar 2025, 02:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented