അഞ്ചുവർഷത്തെ ഇടവേളയ്ക്കു ശേഷം രാജസേനൻ വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്നു. 'ഞാനും പിന്നൊരു ഞാനും' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാജസേനന്റെതാണ്. ചിത്രത്തിന്റെ പൂജ എറണാകുളത്ത് വച്ച് നടന്നു. സംവിധായകൻ വിനയൻ, രാജസേനൻ, സിദ്ദിഖ്, ജോസ് തോമസ്, സന്ധ്യ മോഹൻ, തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ, ഇന്ദ്രൻസ്, സംഗീത സംവിധായകൻ എം.ജയചന്ദൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. സംവിധായകൻ റാഫിയും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും ചേർന്ന് ഫസ്റ്റ് ക്ലാപ്പ് അടിച്ചു. 

To advertise here,

തുളസീധര കൈമൾ എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തുളസീധര കൈമളായി  രാജസേനൻ തന്നെയാണ് വേഷമിടുന്നത്. ഇന്ദ്രൻസ്, സുധീർ കരമന, ജോയ് മാത്യു എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ സർക്കിൾ ഇൻസ്പെക്ടർ പരമേശ്വരനായി ഇന്ദ്രൻസ് എത്തുന്നു. തുളസീധര കൈമളിന്റെ  വലംകൈയായ രഘു എന്ന കഥാപാത്രമായി സുധീർ കരമനയും അമ്മാവൻ ഉണ്ണികൃഷ്ണ കൈമളായി ജോയ് മാത്യുവും വേഷമിടുന്നു.

എം ജയചന്ദ്രനാണ് സംഗീതസംവിധാനം. രണ്ടു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഗാനരചന ഹരിനാരായണൻ. ഛായാഗ്രഹണം -സാംലാൽ പി തോമസ്, എഡിറ്റർ -വി സാജൻ,സ്ക്രിപ്റ്റ് അസിസ്റ്റന്റ് -പാർവതി നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -പ്രസാദ് യാദവ്, മേക്കപ്പ് -സജി കാട്ടാക്കട, ആർട്ട് -മഹേഷ് ശ്രീധർ, കോസ്റ്റ്യൂം -ഇന്ദ്രൻസ് ജയൻ, കൊറിയോഗ്രാഫി -ജയൻ ഭരതക്ഷേത്ര, പ്രൊഡക്ഷൻ കൺട്രോളർ -എസ് എൽ പ്രദീപ്, സ്റ്റിൽസ്  -കാഞ്ചൻ ടി ആർ, പി ആർ ഓ -മഞ്ജു ഗോപിനാഥ്, ഡിസൈൻസ് -ഐഡന്റ് ടൈറ്റിൽ ലാബ്.

ചിത്രത്തിലെ പ്രധാന സ്ത്രീകഥാപാത്രങ്ങളുടെ വിവരങ്ങൾ  വരും ദിവസങ്ങളിൽ പുറത്തു വിടും. ഒക്ടോബർ ആദ്യ വാരം ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ തിരുവനന്തപുരമാണ്. ക്ലാപ്പിൻ മൂവി മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമ്മിക്കുന്നത്.