
സംസ്ഥാന പുരസ്കാര ജേതാവായ കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മധുര മനോഹര മോഹം. ജൂൺ 16-ന് റിലീസ് ആയ ചിത്രം മികച്ച അഭിപ്രായം സ്വന്തമാക്കി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കഴിഞ്ഞദിവസം ചിത്രം കാണാൻ സംവിധായകൻ ബ്ലെസിയും എത്തിയിരുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയിൽ സ്റ്റെഫി സേവ്യർ ആയിരുന്നു കോസ്റ്റ്യൂം ഡിസൈനർ.
സിനിമ കണ്ടിറങ്ങിയ ബ്ലെസി തന്റെ സഹപ്രവർത്തക കൂടിയായ സ്റ്റെഫിയെ അഭിനന്ദിച്ചു. 'സ്റ്റെഫിയെ പോലുള്ള ഒരാളുടെ ആദ്യസിനിമ എന്ന രീതിയിൽ ചിന്തിക്കുമ്പോൾ എനിക്ക് വളരെ അഭിനന്ദനാർഹമാണ് ഇതെന്ന് തോന്നി. ലളിതം മനോഹരം അങ്ങനെയാണ് എനിക്ക് പറയാനുള്ളത്. ഏറ്റവും ഭംഗിയായി ഈ സിനിമ ചെയ്തു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.' - ബ്ലസി ഈ അഭിപ്രായം പറയുമ്പോൾ നിറഞ്ഞ ചിരിയോടെ സ്റ്റെഫി അടുത്തു തന്നെ നിൽപ്പുണ്ടായിരുന്നു. 'ഹാപ്പി അല്ലേ' എന്ന് സ്റ്റെഫിയോട് മാധ്യമപ്രവർത്തകർ ചോദിക്കുമ്പോൾ ചിരിച്ചുകൊണ്ട് തുള്ളിച്ചാടി പോകുന്ന സ്റ്റെഫിയെയാണ് കാണാൻ കഴിയുന്നത്.
സംവിധായകൻ സിബി മലയിലും സിനിമ കാണാൻ എത്തിയിരുന്നു. ഒരു മുഴുനീള എന്റർടെയിനറായിരുന്നു സ്റ്റെഫിയും സംഘവും ഒരുക്കിയത്. ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹിഷാം അബ്ദുള്‍വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. ഹിഷാമിനെക്കൂടാതെ നവാഗതനായ ജിബിന്‍ ഗോപാലും ചിത്രത്തിന്റെ സംഗീതസംവിധാനം, പശ്ചാത്തലസംഗീതം എന്നിവ നിര്‍വഹിക്കുകയും പ്രൊമോ സോങ്ങ് ഒരുക്കുകയും ചെയ്തിട്ടുണ്ട്.
രജിഷ വിജയൻ, ഷറഫുദ്ദീൻ, വിജയ രാഘവന്‍, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അപ്പു ഭട്ടതിരി, മാളവിക വി.എന്‍ എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിങ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, ആര്‍ട്ട് ഡയറക്ടര്‍: ജയന്‍ ക്രയോണ്‍, മേക്കപ്പ്: റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം സനൂജ് ഖാന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: സുഹൈല്‍ വരട്ടിപ്പള്ളിയല്‍, എബിന്‍ ഇഎ (ഇടവനക്കാട്), സൗണ്ട് ഡിസൈനര്‍: ശങ്കരന്‍ എ. എസ്, കെ.സി സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്‌സ്: വിഷ്ണു സുജാതന്‍, പി.ആര്‍.ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, ഡിസൈനുകള്‍: യെല്ലോടൂത്ത്‌സ്, കൊറിയോഗ്രാഫര്‍: ഇംതിയാസ് അബൂബക്കർ.
Content Highlights: director blessy about stephy zaviour movie madhura manohara moham
Published: 21 Jun 2023, 12:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented