ബോക്‌സ് ഓഫീസിൽ നിലവിലെ റെക്കോർഡുകൾ തകർത്തും പുതിയവ എഴുതിച്ചേർത്തും ജൈത്രയാത്ര തുടരുകയാണ് രൺവീർ സിങ് നായകനായ ആദിത്യ ധർ ചിത്രം 'ധുരന്ധർ'. പുറത്തിറങ്ങി അഞ്ചാം ആഴ്ചയിലും ചിത്രം കാണാൻ തിയേറ്ററിലേക്ക് ആളുകൾ ഒഴുകുകയാണ്. രൺവീറിന് പുറമേ അക്ഷയ് ഖന്ന, ആർ. മാധവൻ, സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്. സാറാ അർജുൻ ആണ് നായിക. ചിത്രം ഇനിയും കാണാത്തവർക്കായി വമ്പൻ ഓഫറാണ് തിയേറ്ററുകളും നിർമാതാക്കളും മുന്നോട്ടുവെക്കുന്നത്.

To advertise here,

ചൊവ്വാഴ്ച ചിത്രത്തിന്റെ ടിക്കറ്റുകൾ വൻവിലക്കിഴിവിൽ സ്വന്തമാക്കാം. ബ്ലോക് ബസ്റ്റർ ട്യൂസ്‌ഡേ ഓഫർ പ്രകാരം 149 രൂപയാണ് ചൊവ്വാഴ്ച ചിത്രത്തിന് ടിക്കറ്റ് നിരക്ക്. ഒരുദിവസം മാത്രമേ ഈ ഓഫർ ലഭ്യമാകുകയുള്ളൂ.

അതേസമയം, കേരളത്തിൽ പല മൾട്ടിപ്ലെക്‌സ് ശൃംഖലകളും തിയേറ്ററുകളും ഇതിലും കുറഞ്ഞ നിരക്കിൽ 'ധുരന്ധർ' കാണാൻ പ്രേക്ഷകർക്ക് അവസരം ഒരുക്കുന്നുണ്ട്. സിനി പോളിസിന്റെ തിരുവനന്തപുരത്തേയും കൊച്ചിയിലേയും സ്‌ക്രീനുകളിൽ 92 രൂപയ്ക്ക് ചിത്രം കാണാം. പിവിആർ മൾട്ടിപ്ലെക്‌സുകളിലും സമാന ഓഫറുണ്ട്. കോഴിക്കോട് സിനിപോളിസിലെ രണ്ടുഷോകൾക്കും 99 രൂപയാണ് ടിക്കറ്റ് നിരക്ക്. പലാക്‌സി സിനിമാസിൽ പ്രീമിയം, എക്‌സിക്യൂട്ടീവ് ടിക്കറ്റുകളും 99 രൂപയ്ക്ക് ലഭിക്കും.