ബെംഗളൂരു: എൽ.പി.ജി. ക്ഷാമത്തെ തുടർന്ന് പ്രതിസന്ധിയിലായ കർണാടകത്തിലെ ഓട്ടോറിക്ഷക്കാർക്ക് കൈത്താങ്ങുമായി നടൻ ധ്രുവ സർജ. ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്ത് സ്വകാര്യ പമ്പുകളിൽ വില വർധിപ്പിച്ചിരുന്നു. ഇത് ഓട്ടോറിക്ഷാക്കാർക്ക് വലിയ തിരിച്ചടിയായി. തുടർന്നാണ് ധ്രുവ് സർജ സഹായവുമായി എത്തിയത്.

To advertise here,

500 രൂപയുടെ എൽ.പി.ജി. ഓരോ ഓട്ടോകളിലും നിറച്ചു നൽകുന്ന നടപടിയാണ് ആരംഭിച്ചത്.

സംസ്ഥാനത്ത് ആകെ 5000 ഓട്ടോകൾക്കാണ് ഇത്തരത്തിൽ ഇന്ധനം നൽകുക. ഇതിനായി 25 ലക്ഷം രൂപയാണ് മുടക്കുന്നത്. താരം നിയോഗിച്ച ആളുകൾ ഓട്ടോഗ്യാസ് പമ്പുകളിലെത്തി അവിടെ എൽ.പി.ജി. നിറയ്ക്കുന്നവർക്കാണ് സഹായം നൽകുന്നത്.

ബെംഗളൂരുവിൽ ഇതിന് നടപടി ആരംഭിച്ചു. മൈസൂരു അടക്കം മറ്റ് പ്രധാന നഗരങ്ങളിൽ അടുത്ത ദിവസം സഹായം എത്തിക്കും.