നടി മൃണാൾ ഠാക്കൂറും നടൻ ധനുഷും തമ്മിലെ വിവാഹവാർത്തയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ചർച്ച. പ്രണയദിനമായ ഫെബ്രുവരി 14-ന് ഇരുവരും വിവാഹിതരാവും എന്നായിരുന്നു റിപ്പോർട്ടുകൾ. ഏറെക്കാലമായി ഇരുവരും പ്രണയത്തിലാണെന്ന് നേരത്തേ പ്രചാരണമുണ്ടായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് വിവാഹവാർത്തയും പ്രചരിച്ചത്. എന്നാൽ, അത്തരം പ്രചാരണങ്ങൾ വ്യാജമാണെന്നാണ് നടനോട് അടുത്ത വൃത്തങ്ങൾ പറയുന്നതെന്ന് ഒരു ഇംഗ്ലീഷ് മാധ്യമം റിപ്പോർട്ടുചെയ്തു.
വാർത്ത തീർത്തും അടിസ്ഥാന രഹിതമാണെന്ന് നടനോട് അടുത്ത ഒരാൾ വ്യക്തമാക്കിയെന്നാണ് റിപ്പോർട്ടിലുള്ളത്. 'തീർത്തും വ്യാജവും അടിസ്ഥാന രഹിതവുമായ പ്രചാരണമാണ്. അതിൽ വീഴരുത്', എന്നാണ് നടന്റെ അടുത്ത വൃത്തത്തെ റിപ്പോർട്ടിൽ ഉദ്ധരിക്കുന്നത്. വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയാനും അദ്ദേഹം ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ഇരുവരും തമ്മിലെ വിവാഹ അഭ്യൂഹങ്ങൾക്ക് വിരാമമായതും റിപ്പോർട്ട് അവകാശപ്പെടുന്നു.
വാലന്റൈൻസ് ഡേയിൽ സ്വകാര്യചടങ്ങിൽ ഇരുവരും വിവാഹിതരാവുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇക്കാര്യം ഔദ്യോഗികമായി ആരും സ്ഥിരീകരിച്ചിരുന്നില്ല.
ധനുഷും മൃണാളും പ്രണയത്തിലാണെന്ന അഭ്യൂഹം ഏറെ നാളായി അന്തരീക്ഷത്തിലുണ്ട്. അജയ് ദേവ്ഗണും മൃണാളും പ്രധാനവേഷങ്ങളിലെത്തിയ സൺ ഓഫ് സർദാർ 2 എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രീമിയറിനെത്തിയ ഇരുവരും ആലിംഗനം ചെയ്ത് നിൽക്കുന്ന ചിത്രം നേരത്തേ പ്രചരിച്ചിരുന്നു. ഇതോടെയാണ് പ്രണയാഭ്യൂഹം തുടങ്ങിയത്.
മൃണാളിന്റെ പിറന്നാളാഘോഷത്തിനും ധനുഷ് പങ്കെടുത്തിരുന്നു. എന്നാൽ അജയ് ദേവ്ഗണാണ് ധനുഷിനെ ക്ഷണിച്ചത് എന്നാണ് അന്ന് മൃണാൾ ഇതിനോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞത്. പിന്നീട് ധനുഷിന്റെ മൂന്ന് സഹോദരിമാരെയും മൃണാൾ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നതായി സോഷ്യൽ മീഡിയ കണ്ടെത്തി. ധനുഷ് ചിത്രം 'തേരെ ഇഷ്‌ക് മേ'യുടെ നിർമാതാവ് കനികാ ധില്ലൻ ഒരുക്കിയ പാർട്ടിയിലും ഇരുവരും ഒന്നിച്ച് പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. സ്പോട്ടിഫൈയിൽ ധനുഷും മൃണാളും ഒരേ പ്ലേലിസ്റ്റ് പങ്കുവെക്കുന്നുവെന്നും ആരാധകർ കണ്ടെത്തിയിരുന്നു.
തമിഴ് സംവിധായകനും നിർമാതാവുമായ കസ്തൂരി രാജയുടേയും വിജയലക്ഷ്മിയുടേയും മകനാണ് ധനുഷ്. 2004- ൽ തമിഴ് സൂപ്പർതാരം രജനീകാന്തിന്റെ മകൾ ഐശ്വര്യയെ ധനുഷ് വിവാഹംചെയ്തു. ഇരുവർക്കും രണ്ട് ആൺമക്കളുണ്ട്. 2024-ൽ ഇരുവരും വിവാഹമോചനം നേടി. മഹാരാഷ്ട്രയിലെ ധുലെയിൽ മറാഠി കുടുംബത്തിലാണ് മൃണാൾ ഠാക്കൂറിന്റെ ജനനം. മറാഠി- ഹിന്ദി സിനിമകളിലൂടെ അരങ്ങേറിയ മൃണാൾ ഠാക്കൂർ, ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം 'സീതാരാമ'ത്തിലൂടെയാണ് പാൻ- ഇന്ത്യൻ ശ്രദ്ധനേടുന്നത്.
Content Highlights: Reports of actor Dhanush and Mrunal Thakur`s wedding on Valentine`s Day have been circulating. Sources close to Dhanush have now officially denied these marriage rumors
Published: 17 Jan 2026, 11:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented