ധനുഷ് നായകനായ ബോളിവുഡ് ചിത്രം 'തേരേ ഇഷ്‌ക് മേം' ബോക്‌സ്ഓഫീസില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നു. കൃതി സനോണ്‍ നായികയായ ചിത്രം ഭേദപ്പെട്ട കളക്ഷനാണ് രണ്ടുദിവസംകൊണ്ട് നേടിയത്. റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തെ ഇരുകൈയും നീട്ടിയാണ് ബോളിവുഡ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

To advertise here,

ആദ്യദിവസം തന്നെ ചിത്രം ഇന്ത്യയിലെ തിയേറ്ററുകളില്‍നിന്ന് 16 കോടി നെറ്റ് കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നുകോടി ഓവര്‍സീസ് ഗ്രോസും നേടി. ആഗോള ബോക്‌സ്ഓഫീസില്‍ 22 കോടിയാണ് ഗ്രോസ് കളക്ഷനെന്നാണ് സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

2021-ല്‍ പുറത്തിറങ്ങിയ ‘അത്‌രംഗി രേ’യ്ക്കുശേഷം ധനുഷും സംവിധായകന്‍ ആനന്ദ് എല്‍. റായും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത 'തേരേ ഇഷ്‌ക്‌ മേ'മിനുണ്ട്. ചിത്രത്തില്‍ ശങ്കര്‍ എന്ന കഥാപാത്രമായാണ് ധനുഷ് എത്തുന്നത്. ഹിമാന്‍ഷു ശര്‍മയും നീരജ് യാദവും ചേര്‍ന്നാണ് തിരക്കഥയൊരിക്കിയിരിക്കുന്നത്. 2013-ല്‍ ധനുഷിനെ നായകനാക്കി ആനന്ദ് എല്‍. റായ് സംവിധാനംചെയ്ത 'രാഞ്ഝണാ'യുടെ സ്റ്റാന്‍ഡ് എലോണ്‍ സ്പിന്‍ഓഫ് എന്നാണ് ചിത്രം വിശേഷിപ്പിക്കപ്പെടുന്നത്.