
മകൻ യാത്രയുടെ ഗ്രാജുവേഷൻ ചടങ്ങിന് ഒരുമിച്ചെത്തി നടൻ ധനുഷും മുൻഭാര്യ ഐശ്വര്യ രജനികാന്തും. മകനും ഐശ്വര്യക്കും ഒപ്പമുള്ള ചിത്രങ്ങൾ ധനുഷ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ചെന്നൈ അമേരിക്കൻ ഇന്റർനാഷണൽ സ്കൂൾ വിദ്യാർഥിയായിരുന്നു യാത്ര.
പ്രൗഡ് പേരന്റ്സ് എന്ന അടിക്കുറിപ്പോടെയാണ് ധനുഷ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. യാത്ര എന്ന ഹാഷ്ടാഗും ഒപ്പം ചേർത്തിട്ടുണ്ട്. ഇരുവരും ഒരുമിച്ച് മകനെ കെട്ടിപിടിച്ച് നിൽക്കുന്നതാണ് ചിത്രങ്ങളിൽ കാണാനാവുക. നിമിഷനേരം കൊണ്ടാണ് ധനുഷ് പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വൈറലായത്. വേർപിരിഞ്ഞശേഷം ഇതാദ്യമായാണ് ഐശ്വര്യക്കൊപ്പമുള്ള ഒരു ചിത്രം ധനുഷ് പങ്കുവെച്ചത് എന്നതാണ് അതിന് കാരണം.
ഇതിനെയാണ് പക്വത എന്നുപറയുന്നത്, അഭിമാനിക്കുന്ന അച്ഛൻ എന്നതിനുപകരം അഭിമാനിക്കുന്ന രക്ഷിതാക്കൾ എന്നാണ് ധനുഷ് പോസ്റ്റ് ചെയ്തിരിക്കുന്നത്, യാത്രയുടെ നേട്ടത്തിന് അഭിനന്ദനം, രണ്ടുപേരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം, സ്വന്തം മകന് ഇവർ നൽകുന്ന പിന്തുണ നോക്കൂ, ഇങ്ങനെയായിരിക്കണം രക്ഷകർതൃത്വം എന്നെല്ലാമാണ് പോസ്റ്റിന് ലഭിച്ച പ്രതികരണങ്ങൾ.
ഇതേ ചിത്രം രജനികാന്തും പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘എന്റെ കൊച്ചു മകൻ ആദ്യത്തെ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. അഭിനന്ദനങ്ങൾ യാത്ര കണ്ണാ’ എന്നാണ് രജനികാന്ത് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
2022-ലാണ് ധനുഷും ഐശ്വര്യയും 18 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. അന്ന് സിനിമാ മേഖലയിൽ ഇത് വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു. 2024-ൽ ഇരുവരും ഔദ്യോഗികമായി വിവാഹമോചിതരായി. യാത്രയെക്കൂടാതെ ലിംഗ എന്നൊരു മകൻകൂടി ഇവർക്കുണ്ട്.
Content Highlights: Dhanush and Aishwarya Rajinikanth reunite to celebrate son Yatra`s graduation
Published: 01 Jun 2025, 09:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented