ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാനവേഷങ്ങളില്‍. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'കരിങ്കുന്നം സിക്‌സസ്'  എന്ന ചിത്രത്തിന് ശേഷം ശേഷം ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ഈ പുതിയ ചിത്രം ലെ മണ്‍ പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്.

To advertise here,

ഈ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും തിരുവനന്തപുരത്ത് നടന്നു. അണിയറ പ്രവര്‍ത്തകരുടേയും ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തില്‍ നടന്ന തികച്ചും ലളിതമായ ചടങ്ങില്‍ ഭദ്രദീപം തെളിയിച്ചതും സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചതും അണിയറ പ്രവര്‍ത്തകരാണ്. തികച്ചും വ്യത്യസ്ഥമായ ഒരു കഥയാണ് ഈ ചിത്രത്തിലൂടെ ദീപു കരുണാകരന്‍ അവതരിപ്പിക്കുന്നത്.

ബൈജു സന്തോഷ്, ബിജു പപ്പന്‍. സീമ,, ലയാ സിം സണ്‍, എന്നിവരും ഏതാനും പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. അര്‍ജുന്‍ പി. സത്യ നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം - മനു രമേശ്.
ഛായാഗ്രഹണം - പ്രദീപ് നായര്‍.
എഡിറ്റിംഗ് - സോബിന്‍ കെ.സോമന്‍ .
കലാസംവിധാനം - സാബുറാം.
കോസ്റ്റ്യും -. ഡിസൈന്‍ - ബ്യൂസി ബേബി ജോണ്‍.
ക്രിയേറ്റീവ് ഡയറക്ടര്‍ - ശരത്ത് വിനായക് .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -സാംജി.എം.ആന്റെണി
അസോസ്സിയേറ്റ് ഡയറക്ടര്‍ -ശ്രീരാജ് രാജശേഖരന്‍.
'സഹസംവിധാനം -ഹരിശങ്കര്‍, വിവേക് വൈദ്യനാഥന്‍, സജില്‍.പി. സത്യനാഥന്‍, വിഷ്ണു വെള്ളി ഗിരി.
ഫിനാന്‍സ് കണ്‍ട്രോളര്‍-സന്തോഷ് ബാലരാമപുരം.
പ്രൊഡക്ഷന്‍ മാനേജര്‍ - കുര്യന്‍ ജോസഫ്.
പ്രൊഡക്ഷന്‍ എക്‌സിക്യട്ടീവ് - സജി കാട്ടാക്കട,
പ്രൊഡക്ഷന്‍ കണ്‍േട്രോളര്‍- മുരുകന്‍.എസ്.
ജൂണ്‍ ഇരുപതിന് ഈ ചിത്രത്തിന്റെ ചിത്രീകരണം വയനാട്ടില്‍ ആരംഭിക്കുന്നു.
വയനാട്ടിലും തിരുവനന്തപുരത്തു മായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും'
വാഴൂര്‍ ജോസ്.
ഫോട്ടോ - അജി മസ്‌ക്കറ്റ്.