സംവിധായകൻ ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. വാമിഖ ഗബ്ബിയാണ് ചിത്രത്തിലെ നായികാവേഷം ചെയ്തിരിക്കുന്നത്.

ലോകേഷ് കനകരാജിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത 'ഡിസി' യുടെ ട്രെയിലർ പുറത്ത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധിമാരനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 7-ന് ആഗോള റിലീസായി എത്തുന്നു. ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലും കർണാടകയിലും ചിത്രത്തിൻ്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. സംവിധായകൻ ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. വാമിഖ ഗബ്ബിയാണ് ചിത്രത്തിലെ നായികാവേഷം ചെയ്തിരിക്കുന്നത്.
ഗ്യാങ്‌സ്റ്റർ ഡ്രാമ ചിത്രമായി എത്തുന്ന ഡിസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിന്റെ മൂഡ് കൃത്യമായും പ്രേക്ഷകരിലെത്തിക്കുന്ന ട്രെയിലറിന്റെ ഹൈലൈറ്റ് അനിരുദ്ധ് ഒരുക്കിയ പശ്‌ചാത്തല സംഗീതമാണ്. അതിനൊപ്പം വമ്പൻ ആക്ഷൻ രംഗങ്ങളും ചിത്രത്തിന്റെ ഭാഗമാണെന്ന് ട്രെയിലർ കാണിച്ചു തരുന്നുണ്ട്. ദേവദാസ് എന്ന കഥാപാത്രമായി ലോകേഷ് വേഷമിടുമ്പോൾ, ചന്ദ്ര എന്ന കഥാപാത്രമായാണ് വാമിഖ ചിത്രത്തിലെത്തുന്നത്.
റോക്കി, സാനി കായിദം, ക്യാപ്റ്റൻ മില്ലർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സഞ്ജന കൃഷ്ണമൂർത്തിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. വയലൻസിനും പ്രണയത്തിനും പ്രാധാന്യമുള്ള ചിത്രത്തിൽ വൈകാരിക നിമിഷങ്ങളും കോർത്തിണക്കിയിരിക്കുന്നു എന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു.
അഡീഷണൽ സ്ക്രീൻപ്ലേ: അരുൺ രഞ്ജൻ, സംഭാഷണം: അരുൺ മാതേശ്വരൻ, ഫ്രാങ്ക്ളിൻ ജേക്കബ്, ഛായാഗ്രഹണം: മുകേഷ് ജി, ചിത്രസംയോജനം: ജി കെ പ്രസന്ന, അസോസിയേറ്റ് എഡിറ്റർ: ഹരീഷ് അരുൺ എം, കലസംവിധാനം: കണ്ണൻ എസ്, സ്റ്റണ്ട്: പിസി സ്റ്റണ്ട്സ്, വസ്ത്രാലങ്കാരം: അരുൺ മാതേശ്വരൻ, കോസ്റ്റ്യൂമർ: പെരുമാൾ ശെൽവം, ചമയം: വിനോദ് സുകുമാരൻ, സ്റ്റിൽസ്: അമീർ, ശബ്ദലേഖനം: സിങ്ക് സിനിമാസ്, ഓഡിയോഗ്രാഫി: വിനയ് ശ്രീധർ, അറ്റ്മോസ് മിക്സ് അസിസ്റ്റന്റ്: വിഘ്നേഷ് ഗുരു (നാക്ക് സ്റ്റുഡിയോസ്), കളറിസ്റ്റ്: രംഗ, വിഷ്വൽ ഇഫക്ട്സ്: പ്രവീൺ ഡി, പബ്ലിസിറ്റി ഡിസൈനർ: കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർ: ഡി രമേശ് കുച്ചിരായർ, കെ.ടി.എസ്. സ്വാമിനാഥൻ. പിആർഒ - ശബരി
Content Highlights: The official trailer for the highly anticipated gangster drama DC, marking director Lokesh Kanagaraj's debut as a lead actor alongside Wamiqa Gabbi under Arun Matheswaran's direction, has been released ahead of its global premiere on August 7, 2026.
Published: 31 Jul 2026, 07:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented