ദാദാസാഹേബ് ഫാൽക്കെ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ സംഘാടകർ നൽകുന്ന ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യൻ സിനിമയുടെ പിതാവായി അറിയപ്പെടുന്ന ദാദാസാഹേബ് ഫാൽക്കെയുടെ ഓർമ്മയ്ക്കായി നൽകുന്ന പുരസ്കാരമാണ് ഇത്.  തെന്നിന്ത്യൻ സിനിമകളുടെ പുരസ്കാരങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

To advertise here,

മനു അശോകൻ സംവിധാനം ചെയ്ത ഉയരെയാണ് മികച്ച മലയാള ചിത്രം. ചിത്രത്തിലെ പ്രകടനത്തിന് പാർവതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. സുരാജ് വെഞ്ഞാറമൂടാണ് മികച്ച നടൻ (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വെർഷൻ 5.25), മികച്ച വെർസറ്റൈൽ ആക്ടർ മോഹൻലാൽ ആണ്. മികച്ച സംവിധായകൻ മധു സി നാരായണൻ (കുമ്പളങ്ങി നൈറ്റ്സ്), മികച്ച സംഗീത സംവിധായകൻ ദീപക് ദേവ്.

ടു ലെറ്റ് ആണ് തമിഴിലെ മികച്ച ചിത്രം. മികച്ച നടൻ ധനുഷ് (അസുരൻ), നടി ജ്യോതിക (രാക്ഷസി), സംവിധായകൻ പാർഥിപൻ (ഒത്ത സെരുപ്പ് സൈസ് 7), സം​ഗീത സംവിധായകൻ അനിരുദ്ധ്. വേർസറ്റൈൽ ആക്ടർ അജിത് കുമാർ.

ജേഴ്സിയാണ് തെലുങ്കിലെ മികച്ച ചിത്രം. നടൻ നവീൻ പോളിഷെട്ടി (ഏജന്റ് സായ് ശ്രീനിവാസ ആത്രേയ), നടി രശ്മിക മന്ദാന (ഡിയർ കോമ്രേഡ്), സംവിധായകൻ സുജീത്ത് (സാഹോ), സം​ഗീത സംവിധാനം തമൻ, വേർസറ്റൈൽ ആക്ടർ നാ​ഗാർജുന അക്കിനേനി. 

രക്ഷിത് ഷെട്ടിയാണ് കന്നഡത്തിലെ മികച്ച നടൻ (അവൻ ശ്രീമന്നാരായണ),നടി താന്യ ഹോപ് (യജമാന), വേർസറ്റൈൽ ആക്ടർ ശിവ രാജ്കുമാർ. 

Content Highlights : Dadasaheb Phalke Awards South Suraj Parvathy mohanlal Uyare Madhu C Narayanan Winners