പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ സംവിധാന രംഗത്തേക്കെത്തുന്നു. ബി ത്രീ എം ക്രിയേഷൻസിൻ്റെ പുതിയ ചിത്രമാണ് സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്യുന്നത്. ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിനു ശേഷം ബി ത്രീ എം ക്രിയേഷൻസ് നിർമ്മിക്കുന്ന പുതിയ ചിത്രമാണിത്.

To advertise here,

പത്തനംതിട്ട ജില്ലയുടെ പശ്ചാത്തലത്തിൽ ആ നാടിൻ്റെ സംസ്കാരവും ഭാഷയും ആചാരങ്ങളുമെല്ലാം കോർത്തിണക്കി തികഞ്ഞ ഒരു കുടുംബകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഒരു കുടുംബത്തിൽ അരങ്ങേറുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ തികഞ്ഞ നർമ്മത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രം ചില സന്ദേശങ്ങളും നൽകുന്നു.

ഷറഫുദ്ദീൻ, രജീഷാ വിജയൻ സൈജു കുറുപ്പ്, അൽത്താഫ് സലിം, വിജയരാഘവൻ, സുനിൽ സുഗത, ബിജു സോപാനം, ബിന്ദു പണിക്കർ, ആശാ ബൈജു എന്നിവരും തെരഞ്ഞെടുക്കപ്പെട്ട ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവരുടേതാണു തിരക്കഥ.

ചന്ദ്രു സെൽവ രാജാണ് ഛായാഗ്രാഹകൻ. സംഗീതം ഹിഷാം അബ്ദുൾ വഹാബും എഡിറ്റിംഗ് അപ്പു ഭട്ടതിരിപ്പാടും നിർവഹിക്കുന്നു. കലാസംവിധാനം -ജയൻ ക്രയോൺ, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ -സനൂജ് ഖാൻ. നിർമ്മാണ നിർവ്വഹണം - ഷബീർ മലവെട്ടത്ത്. പി.ആർ.ഓ -വാഴൂർ ജോസ്.

സിനിമയുടെ ചിത്രീകരണം സെപ്റ്റംബർ പത്തൊമ്പതിന് പത്തനംതിട്ടയിൽ ആരംഭിക്കും.