കൊറോണ രോഗം സ്ഥിരീകരിച്ച ഹോളിവുഡ് നടന്‍ ടോം ഹാങ്ക്‌സിന് രോഗം ഭേദപ്പെടുന്നു. നടന്‍ തന്നെ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയതാണിത്. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അതു ഗുണം ചെയ്യുന്നുണ്ടെന്നും പറയുകയാണ് അദ്ദേഹം.

To advertise here,

'ആദ്യലക്ഷണങ്ങള്‍ കണ്ടത് രണ്ടാഴ്ച്ച മുമ്പാണ്. അതിനു ശേഷം ഇപ്പോള്‍ ഒരുപാടു പുരോഗതിയുണ്ട്. രോഗം ഭേദപ്പെട്ടു വരുന്നു. എവിടെയും പോകാതെ ഒരിടത്തു തന്നെയിരുന്നു. അത് ഗുണം ചെയ്തു. നിങ്ങളാര്‍ക്കും കൊടുക്കുകയും അരുത്. ആരില്‍ നിന്നും മേടിക്കുകയും അരുത്. അതല്ലേ സാമാന്യയുക്തി? ഇനിയും ഇതു തുടരുന്നു. പരസ്പരം സ്‌നേഹിക്കുന്നുവെങ്കില്‍ ഇത്തരത്തില്‍ തന്നെ തുടരൂ..ഈ സമയവും കടന്നു പോകും..' എന്ന് ടോം ഹാങ്ക്‌സ് കുറിച്ചു.

കൊറോണബാധയില്‍ നിരീക്ഷണത്തിലായിരുന്ന തന്റെയും ഭാര്യ റീത്ത വില്‍സണിന്റെയും പരിശോധനാഫലം പോസിറ്റീവാണന്ന് മാര്‍ച്ച് 12 രാവിലെയാണ് ഹാങ്ക്‌സ് ട്വീറ്റ് ചെയ്തത്. 

ജലദോഷവും ചെറിയ പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു ഹാങ്ക്‌സും ഭാര്യയും. വാര്‍ണര്‍ ബ്രദേഴ്‌സിന്റെ പുതിയ സിനിമയില്‍ അഭിനയിച്ചു വരുന്നതിനിടെയാണ് ഹാങ്ക്‌സിന് രോഗബാധ സ്ഥിരീകരിച്ചത്.   

ജലദോഷവും ശരീരവേദനയും ചെറിയ പനിയും ക്ഷീണവും ഉണ്ടായതിനെ തുടര്‍ന്നാണ് ചികിത്സക്കെത്തിയതെന്ന് ഹാങ്ക്‌സ് കുറിച്ചു. ലോകത്തെല്ലായിടത്തും കൊറോണവൈറസ് വ്യാപനവും ഭീഷണിയും നിലനില്‍ക്കുന്നതിനാലാണ് പരിശോധനയ്ക്ക് നിര്‍ദേശം ലഭിച്ചത്. പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു. ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ഹാങ്ക്‌സ് കുറിച്ചു. കൂടുതല്‍ വിവരങ്ങള്‍ ആരാധകരുമായി പങ്ക് വെക്കുമെന്നും ഹാങ്ക്‌സ് അറിയിക്കുകയും ചെയ്തു.

വൈറസ് ബാധയുണ്ടെന്ന് പരസ്യമായി വെളിപ്പെടുത്തിയ ആദ്യ ഹോളിവുഡ് താരമാണ് ഹാങ്ക്‌സ്. ഹാങ്ക്‌സും റീത്തയും ഉള്‍പ്പെടെ ഓസ്‌ട്രേലിയയില്‍ 136 പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധ കാരണം മൂന്ന് പേര്‍ മരിച്ചു. നിലവിലെ പ്രതിസന്ധി രാജ്യത്തിന്റെ സമ്പദ്ഘടനയെ ബാധിക്കാതിരിക്കാനുള്ള അടിയന്തരനടപടിക്രമങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. 

tom hanks

Content Highlights : corona virus tom hanks and wife rita wilson feeling better after two weeks isolation and treatment, covid 19