എംജിആർ, ശിവാജി ഗണേശൻ, രജനീകാന്ത്, കമൽഹാസൻ തുടങ്ങിയ മുൻനിര താരങ്ങളുടെ ചിത്രങ്ങളിൽ പ്രവർത്തിച്ചു. രജനീകാന്തിന്റെ മാത്രം 27 ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

ചെന്നൈ: തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ ഛായാഗ്രാഹകനായിരുന്ന ബാബു (88) അന്തരിച്ചു. ചെന്നൈ ആൽവാർപ്പേട്ടിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ നൂറോളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. എംജിആർ, ശിവാജി ഗണേശൻ, രജനീകാന്ത്, കമൽഹാസൻ തുടങ്ങിയ മുൻനിര താരങ്ങളുടെ ചിത്രങ്ങളിൽ പ്രവർത്തിച്ചു. രജനീകാന്തിന്റെ മാത്രം 27 ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.
എവിഎം സ്റ്റുഡിയോ നിർമിച്ച ഒട്ടേറെ ഹിറ്റ് സിനിമകൾക്കുപിന്നിൽ പ്രവർത്തിച്ചു. മുരട്ടുകാളൈ, പായുംപുലി, സകലകലാവല്ലഭൻ, തൂങ്കാതെ തമ്പി തൂങ്കാതെ, പോക്കിരിരാജ, പ്രിയ തുടങ്ങിയവ അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ച തമിഴ് ചിത്രങ്ങളിൽ ചിലതാണ്.
2001-ൽ പ്രഭു അഭിനയിച്ച ‘താലികാത്ത കാളി അമ്മൻ’ ആയിരുന്നു അവസാനമായി ഛായാഗ്രഹണം നിർവഹിച്ച ചിത്രം. ഭാര്യ നേരത്തേ മരിച്ചു. മക്കൾ: വിശ്വനാഥ്, ശ്രീധർ.
Content Highlights: Veteran South Indian cinematographer Babu (88) has passed away. He worked on nearly 100 films across Tamil, Telugu, Kannada, and Hindi, including hits with top stars like Rajinikanth.
Published: 13 Oct 2025, 08:01 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented