
'വീര ധീര ശൂരന്‍' എന്ന സിനിമയ്ക്ക് ശേഷം സംവിധായകന് സി. പ്രേംകുമാറുമായി സഹകരിക്കാനൊരുങ്ങുകയാണ് തമിഴ് താരം ചിയാന്‍ വിക്രം. വേല്‍സ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറിലാണ് പുതിയ ബിഗ് ബജറ്റ് സിനിമ പുറത്തിറങ്ങുന്നത്. 'ചിയാന്‍ 64' എന്ന് നിലവില്‍ പേരിട്ടിരിക്കുന്ന ഈ ചിത്രം വിക്രമിന്റെ സിനിമ യാത്രയിലെ 64-ാമത്തെ സിനിമ കൂടിയാണ്.
96, മെയ്യഴഗന് എന്നീ സിനിമകളിലൂടെ ചെയ്ത് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനായ സംവിധായകന് സി. പ്രേംകുമാറും വിക്രമും ഒരുമിക്കുന്ന ആദ്യത്തെ സിനിമ കൂടിയാണിത്. ആക്ഷന്‍-ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമ ആയിരിക്കും എന്നാണ് സൂചന.
'സ്ക്രീനില്‍ മാന്ത്രികത ഉറപ്പാക്കുന്ന ഒരു സഹകരണം' എന്നാണ് പുതിയ സിനിമയെ കുറിച്ച് വേല്‍സ് ഫിലിം ഇന്റര്‍നാഷണല്‍ സാമൂഹിക മാധ്യമമായ എക്സില്‍ പങ്ക് വെച്ചത്. സിനിമയുടെ വിവരം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഈ കൂട്ടുകെട്ട് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല എന്നാണ് ആരാധകര്‍ പറയുന്നത്.
മഡോണ്‍ അശ്വിനുമായുള്ള സിനിമ ഈ വര്‍ഷം ആരംഭിക്കാനിരിക്കുകയാണ് വിക്രം. അതിനിടെയാണ് പുതിയ ചിത്രത്തിന്റെ വിവരം പുറത്ത് വിട്ടത്. കഴിഞ്ഞ മേയില്‍ പ്രേംകുമാര്‍ '96' സിനിമയുടെ രണ്ടാം ഭാഗം ആരംഭിക്കുന്നു എന്ന രീതിയില്‍ പ്രചാരണം ഉണ്ടായിരുന്നു.ഇത് അദ്ദേഹം പിന്നീട് നിഷേധിച്ചു. സിനിമയുടെ രണ്ടാം ഭാഗം എടുക്കുന്നുണ്ടെങ്കില്‍ ആദ്യം അഭിനയിച്ചവരെ തന്നെ തിരികെ കൊണ്ട് വരും എന്ന് വ്യക്തമാക്കുകയും ചെയ്തു.
Content Highlights: Vikram teams up with 96 director C. PremKumar for his 64th film.
Published: 16 Jul 2025, 06:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented