ചിയാൻ വിക്രമിന്റെ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കോബ്ര. ആർ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ത്രില്ലറാണ്. ഏതാണ്ട് ഇരുപതോളം വ്യത്യസ്ത ​ഗെറ്റപ്പിലാണ് ചിത്രത്തിൽ വിക്രമെത്തുന്നത്.

To advertise here,

ഇപ്പോൾ അജയ് പങ്കുവച്ച കോബ്രയിലെ വിക്രമിന്റെ ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിയാനാണെന്ന ഒരു സൂചനയും ലഭിക്കാത്ത വിധമാണ് താരത്തിന്റെ മേക്കോവർ. ജോലിയിലേക്ക് തിരികെയെത്താൻ കാത്തിരിക്കാനാവില്ലെന്ന കുറിപ്പോടെയാണ് അജയ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

ജനുവരിയിൽ ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരുന്നു,. ക്രിക്കറ്റ് താരം ഇർഫാൻ പത്താനാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത്. മലയാളി താരങ്ങളായ റോഷൻ മാത്യുവും മിയയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തിൽ കെ എസ് രവികുമാർ, ആനന്ദ് രാജ്, റോബോ ശങ്കർ, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ് രാജൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

എ ആർ റഹ്മാനാണ് സം​ഗീതം. സെവൻ സ്ക്രീൻ സ്റ്റുഡിയോസിൻറെ ബാനറിൽ എസ് എസ് ലളിത് കുമാർ നിർമ്മിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം ഹരീഷ് കണ്ണൻ ആണ്. എഡിറ്റിംഗ് ഭുവൻ ശ്രീനിവാസൻ. ആക്ഷൻ കൊറിയോഗ്രഫി ദിലീപ് സുബ്ബരായൻ.

content highlights : Chiyaan Vikram latest pic from Cobra Ajay Gnanamuthu movie