ഒരു കൂട്ടം യുവ താരങ്ങൾ ഒന്നിക്കുന്ന ചിരിയുടെ ട്രെയ്ലർ ശ്രദ്ധ നേടുന്നു. സുഹൃത്തിന്റെ ക്ഷണിക്കാത്ത വിവാഹത്തിന് പ്രശ്നക്കാരനായ സഹപാഠി എത്തുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണു ചിരി എന്ന ചിത്രത്തിൽ ദൃശ്യവത്‌ക്കരിക്കുന്നത്.

To advertise here,

ഡ്രീം ബോക്സ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ മുരളി ഹരിതം,ഹരീഷ് കൃഷ്ണ നിർമ്മിച്ച് ജോസഫും, പി കൃഷ്ണയും ചേർന്ന് കഥയെഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ദേവദാസാണ്.

നടൻ ഷൈൻ ടൊം ചാക്കോയുടെ അനുജൻ ജോ ജോൺ ചാ ക്കോ, അനീഷ് ഗോപാൽ, കെവിൻ എന്നിവർ പ്രധാന കഥാപത്രങ്ങളായെത്തുന്ന ഈ ചിത്രത്തിൽ ശ്രീജിത്ത് രവി,സുനിൽ സുഗദ,ഹരികൃഷ്ണൻ ,രാജേഷ് പറവൂർ,വിശാൽ, ഹരീഷ് പേങ്ങ,മേഘ,ജയശ്രീ,സനൂജ,അനുപ്രഭ,ഷൈനി എന്നിവരും അഭിനയിക്കുന്നു.

ഛായാഗ്രഹണം: ജിൻസ് വിൽസൺ, എഡിറ്റർ:സൂരജ് ഇ.എസ്,ഗാനങ്ങൾ:വിനായക് ശശികുമാർ,സന്തോഷ് വർമ്മ,സംഗീതം:ജാസി ഗിഫ്റ്റ്,പ്രിൻസ് ജോർജ്ജ്, കാസ്റ്റിംഗ് ഡയറക്ടർ: അബു വളയംക്കുളം, സംഘട്ടനം : അഷറഫ് ഗുരുക്കൾ, പശ്ചത്തലസംഗീതം:4 മ്യൂസിക്ക്, കല സംവിധാനം: കോയാസ് വസ്ത്രലാങ്കാരം: ഷാജി ചാലക്കുടി , മേയ്ക്കപ്പ്: റഷീദ് അഹമ്മദ്,പ്രൊഡക്ഷൻ കൺട്രൊളർ: ജവേദ് ചെമ്പ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: വിജിത് , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സുഹൈൽ

Content Highlights :Chiri Movie Trailer Joe John Chacko Sreejith Ravi Aneesh Gopal Kevin