കോവിഡ് പ്രതിസന്ധിയില്‍ മനോവിഷമത്തില്‍ ആയ പല കുടുംബങ്ങള്‍ക്കും ഇപ്പോള്‍, ആശ്വാസകരമായി നര്‍മ്മത്തില്‍ ചാലിച്ച ചിരി എന്ന ചിത്രം, ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ നിറഞ്ഞ പ്രേക്ഷകരുമായി പ്രദര്‍ശനം നടന്നുവരികയാണ്. ഫസ്റ്റ് ഷോസ് എന്ന ഒ.ടി.ടി യിലൂടെയും ഇന്ത്യക്ക് പുറത്ത് യുപ്പ് ടിവിയിലൂടെയും ചിത്രം കാണുവാന്‍ സാധിക്കുന്നു. ജൂലൈ രണ്ടാം തീയതിയാണ് പ്രദര്‍ശനം ആരംഭിച്ചത്.

To advertise here,

ഡ്രീംബോക്‌സ്  പ്രൊഡക്ഷന്‍സിന്റെ  ബാനറില്‍ മുരളി ഹരിതം നിര്‍മ്മിച്ച ചിരിയില്‍ ജോ ജോണ്‍ ചാക്കോ, അനീഷ് ഗോപാല്‍, കെവിന്‍, മുരളി ഹരിതം, മേഘാ സത്യന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ജോസഫ് പി.കൃഷ്ണ സംവിധാനം ചെയ്ത ചിരി എന്ന ചിത്രത്തില്‍ ശ്രീജിത്ത് രവി, സുനില്‍ സുഗത, വിശാഖ്, ഹരികൃഷ്ണന്‍, ഹരീഷ് പോത്തന്‍, ഷൈനി സാറാ, ജയശ്രീ, അനു പ്രഭ, സനൂജ, വര്‍ഷമേനോന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

ക്ഷണിക്കാതെ വന്ന  അതിഥിയായ സുഹൃത്തില്‍ നിന്നും ഒരു വ്യക്തിക്ക് വിവാഹ ദിവസങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവം മുഹൂര്‍ത്തങ്ങളും ഹാസ്യത്തിന്റെ   അകമ്പടിയോട്  കൂടിയാണ്ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജിന്‍സ് വില്‍സണ്‍ ആണ്. തിരക്കഥ സംഭാഷണം ദേവദാസ് രചിച്ചിരിക്കുന്നു. സംഗീതം. ജാസിഗിഫ്റ്റ് പ്രിന്‍സ്. പി ആര്‍ ഓ എം കെ ഷെജിന്‍ ആലപ്പുഴ.

Content Highlights: Chiri Malayalam Cinema first show OTT Platform