
പ്രേക്ഷകരെ ഇന്നും ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന ചിത്രമാണ് ശ്രീനിവാസന്റെ സംവിധാനത്തിൽ 1998-ൽ പുറത്തിറങ്ങിയ ചിന്താവിഷ്ടയായ ശ്യാമള.
ചിത്രത്തിൽ നടി സംഗീത അവതരിപ്പിച്ച ശ്യാമള എന്ന കഥാപാത്രത്തിന്റെ ഏറെ രസകരമായ രംഗം പുനരാവിഷ്കരിച്ച് സോഷ്യൽ മീഡിയയിൽ കയ്യടി നേടുകയാണ് മരിയ പ്രിൻസ് എന്ന കലാകാരി.
ഒറ്റ ടേക്കിലാണ് ആറ് മിനിറ്റോളം ദൈർഘ്യമുള്ള രംഗം ഭംഗിയും തനിമയും ചോരാതെ മരിയ അവതരിപ്പിച്ചിരിക്കുന്നത്. ഡബ്സ്മാഷ് വീഡിയോകളിലൂടെ ശ്രദ്ധേയയായ മരിയ മികച്ച നാടകനടി കൂടിയാണ്. നേരത്തെ ശോഭനയായും ഉർവ്വശി ആയും മഞ്ജു വാര്യരായും തകർത്തഭിനയിച്ച് ഞെട്ടിച്ചിട്ടുണ്ട് മരിയ.
സീരിയലിലും താരം കൈ കടത്തിയിട്ടുണ്ട്. ഭർത്താവ് പ്രിൻസും മികച്ച നാടകനടനാണ്.
Content Highlights : Chinthavishtayaya Shyamala Movie Dubsmash Maria Prince Viral Video
Published: 12 Jun 2020, 03:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented