ഇന്‍സ്റ്റാഗ്രാമില്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീല അടിക്കുറിപ്പോടെ പങ്കുവെക്കുകയും നഗ്‌നചിത്രം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ കഴിഞ്ഞ ദിവസം കോഴിക്കോട് ഒരു യുവാവ് അറസ്റ്റിലായിരുന്നു. അങ്ങ് ചെന്നൈയിലും സമാന രീതിയില്‍ ഒരു സംഭവമുണ്ടായി. ചെന്നൈയിലെ ഒരു ഡോക്ടറുടെ പരാതിയില്‍ 26 വയസ്സുള്ള കാശി എന്ന ഒരു ചെറുപ്പക്കാരന്‍ ജയിലിലായി. ഗായിക ചിന്മയി ഇതേപ്പറ്റി ട്വീറ്റ് ചെയ്യുന്നു.

To advertise here,

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവും ഡോക്ടറായ യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഡോക്ടറില്‍ നിന്നും ഈ ചെറുപ്പക്കാരന്‍ ഏഴു ലക്ഷം രൂപയോളം പല അവസരങ്ങളിലായി കൈപ്പറ്റിയിരുന്നു. ചിക്കന്‍ ഫാം ഉടമയുടെ മകനായ യുവാവ് ഇതിനു മുമ്പും ഇത്തരത്തില്‍ നിരവധി യുവതികളെ കബളിപ്പിച്ച് അവരറിയാതെ ഫോട്ടോകളും വീഡിയോകളും ഷൂട്ട് ചെയ്ത് അവ വച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് ഇത്തരത്തില്‍ ചെന്നൈയിലെയും വടക്കേ ഇന്ത്യയിലെയും നിരവധി പെണ്‍കുട്ടികളെ കബളിപ്പിച്ചിരുന്നത്. 

യുവാവിന്റെ കൈവശമുണ്ടായിരുന്ന ലാപ്‌ടോപ്പുകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്‌കുകളും ക്യാമറകളുമെല്ലാം പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ യുവാവിനെപ്പറ്റി നിരവധി സ്ത്രീകള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പരാതിപ്പെട്ടിട്ടുണ്ടെന്നും ഒടുവിൽ ഇയാള്‍ ജയിലിലായെന്നും ചിന്മയി ട്വീറ്റ് ചെയ്യുന്നു.

Content Highlights : chinmayi tweet about a youth arrested molesting ladies with fake account photos and videos chennai