കൊവിഡ് കാലത്തിന് ശേഷം മനുഷ്യർക്കിടയിൽ ഉടലെടുത്ത ചർച്ചകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു വാക്സിൻ എടുത്തവർ, വാക്സിൻ എടുക്കാത്തവർ എന്നുള്ള തരം തിരിക്കലുകള്‍. നവാഗതനായ രതീഷ് ശേഖർ സംവിധാനം ചെയ്ത് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായെത്തുന്ന പുതിയ ചിത്രമായ 'ചെക്ക് മേറ്റി'ന്‍റെ കഥ നടക്കുന്നത് വാക്സിന്‍റെ പശ്ചാത്തലത്തിലാണ്. ഒരു മൈൻഡ് ഗെയിം ത്രില്ലറായെത്തുന്ന ചിത്രം ക്ലിനിൽക്കൽ ട്രയലിനെ കുറിച്ചും സംസാരിക്കുന്നുണ്ട്. ഫിലിപ്പ് കുര്യൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അനൂപ് മേനോൻ എത്തുന്നത്. വെള്ളിയാഴ്ച ചിത്രം തിയേറ്ററുകളിലെത്തും.
'ചെക്ക് മേറ്റ്' ഒരു മലയാള സിനിമയാണെങ്കിലും കേരളത്തിൽ ഒരു സീൻ പോലും ഷൂട്ട് ചെയ്യാത്തൊരു മലയാള സിനിമ എന്ന് പറയേണ്ടി വരും. കാരണം പൂർണ്ണമായും ന്യൂയോർക്കിൽ ഷൂട്ട് ചെയ്തിരിക്കുന്നതാണ് ചിത്രം. പ്രതിനായക വേഷത്തിലെത്തുന്നത് ലാലാണ്. ചിത്രത്തിന്‍റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത് സംവിധായകനായ രതീഷ് ശേഖർ തന്നെയാണ്.
അമേരിക്കയിലെ ഒരു ഫാർമ്മ കമ്പനി ഉടമയുടെ ജീവിതത്തിലേക്ക് വരുന്ന ഒട്ടേറെ മനുഷ്യരിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ഓരോ സെക്കന്‍റും ആകാംക്ഷ നിറയ്ക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളുമായി എത്തിയ ‘ചെക്ക് മേറ്റ്’ ട്രെയിലർ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. സിനിമയിലെ പാട്ടുകളും ഇതിനകം ഏവരും ഏറ്റെടുത്തിട്ടുണ്ട്. അനൂപ് മേനോനും ലാലിനും പുറമെ രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.
നടനായും തിരക്കഥാകൃത്തായും ഗാനരചയിതാവായും സംവിധായകനായുമൊക്കെ ഒട്ടേറെ സിനിമകളുടെ ഭാഗമായിട്ടുള്ളയാളാണ് അനൂപ് മേനോൻ. ലാലും നടനായും എഴുത്തുകാരനായും സംവിധായകനായും നിർമ്മാതാവായുമൊക്കെ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. അതു കൊണ്ട് തന്നെ ഇരുവരും ഒന്നിച്ചെത്തുന്ന സിനിമയായതിനാൽ തന്നെ പ്രേക്ഷകർ വളരെയേറെ പ്രതീക്ഷകൾ വെച്ച് പുലർത്തുന്ന സിനിമയാണ് ചെക്ക് മേറ്റ്. രൂപത്തിലും ഭാവത്തിലും പ്രകടനത്തിലും ഏറെ വേറിട്ട രീതിയിലാണ് ഇവർ ചെക്ക് മേറ്റിലെത്തുന്നത് എന്ന് ഇതിനകം ട്രെയിലറിൽ നിന്ന് അറിയാനാകുന്നുണ്ട്.
ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബാലചന്ദർ ശേഖർ, പ്രൊജക്ട് ഡിസൈനർ: ശ്യാം കൃഷ്ണ, ക്രിയേറ്റീവ് ഡയറക്ടർ: സൗമ്യ രാജൻ, ഫിനാൻസ് കൺട്രോളർ: കൃഷ്ണദാസ്, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ: സംഗീത് പ്രതാപ്, എഡിറ്റർ: പ്രജീഷ് പ്രകാശ്, പ്രൊഡക്ഷൻ ഡിസൈനർ: സ്വപ്നീൽ ബദ്ര, മേക്ക് അപ്പ് ആൻഡ് എസ്എഫ്എക്സ്: ലാഡ ആൻഡ് ബാർബറ, ക്യാമറ ഓപ്പറേറ്റർ: പോൾ സ്റ്റാമ്പർ, ഗാനരചന: ബികെ ഹരിനാരായണൻ, ധന്യ സുരേഷ് മേനോൻ, ജോ പോൾ, വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ: ധനുഷ് നായനാർ, പശ്ചാത്തലസംഗീതം: റുസ്ലൻ പെരെഷിലോ, സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതൻ, എക്സി.പ്രൊഡ്യൂസർ: പോൾ കറുകപ്പിള്ളിൽ, ലിൻഡോ ജോളി, കേരള ടൈംസ് യുഎസ്എ, കളറിസ്റ്റ്: ബിലാൽ റഷീദ്, പിആർഒ: പി ശിവപ്രസാദ്, വിഎഫ്എക്സ്: ഗാസ്പർ മ്ലാകർ, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, വിതരണം: സീഡ് എന്‍റർടെയ്ൻമെന്‍റ്സ് യുഎസ്എ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.
Content Highlights: checkmate anoop menon ratish sekhar releases on august 9
Published: 08 Aug 2024, 07:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented