പിന്നിൽ തെയ്യം, മുന്നിൽ കത്തിയെടുത്ത് ചാക്കോച്ചൻ,'ചാവേർ' ഒഫീഷ്യൽ ടൈറ്റിൽ ലുക്ക്‌


പോസ്റ്ററിൽ ചാവേർ എന്ന എഴുത്തിലും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടേയും വേഷപ്പക‍ർച്ച കണ്ടെടുക്കാനാകും.

ചാവേർ സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/KunchackoBoban

സൂപ്പർ ഹിറ്റ്‌ ചിത്രം 'അജഗജാന്തര'ത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം 'ചാവേറി'ന്‍റെ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഒരു ജീപ്പാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. ആ ജീപ്പ് ഒരാളെ പിന്തുടരുകയാണ്. ആ ജീപ്പിന് മുകളിൽ ഒരാളുണ്ട്, ജീപ്പിന് പിന്നിലായി കത്തിയുമായി കുഞ്ചാക്കോ ബോബന്‍റെ കഥാപാത്രവും ഒരു തെയ്യക്കോലവും കാണാം. കരിമ്പാറകളും ഇടതൂർന്ന മരങ്ങളും പരന്ന കാടാണ് ഇവരുടെ പശ്ചാത്തലം.

പോസ്റ്ററിൽ ചാവേർ എന്ന എഴുത്തിലും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടേയും വേഷപ്പക‍ർച്ച കണ്ടെടുക്കാനാകും. ടിനുവിന്‍റെ മുൻ ചിത്രങ്ങളേക്കാൾ വ്യത്യസ്തമായ, ത്രില്ലർ സ്വഭാവമുള്ള ചിത്രമായിരിക്കും ഇതെന്ന സൂചന പോസ്റ്ററിൽ തന്നെ പ്രകടമാണ്‌. പൃഥ്വിരാജ് സുകുമാരൻ, ജയസൂര്യ, ആസിഫ് അലി, ടൊവിനോ തോമസ്, അജു വർഗീസ്, ഉണ്ണി മുകുന്ദൻ, പ്രണവ് മോഹൻലാൽ, നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂർ എന്നിവർ ചേർന്നാണ് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയത്.

കുഞ്ചാക്കോ ബോബനോടൊപ്പം ആന്റണി വര്‍ഗ്ഗീസും അര്‍ജുന്‍ അശോകനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിൽ മികച്ച അഭിനയം കാഴ്ചവെച്ച മനോജ്‌, സജിൻ, അനുരൂപ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. എക്സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ: ജിയോ എബ്രാഹം, ബിനു സെബാസ്റ്റ്യൻ.

ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, വി എഫ് എക്സ്: ആക്സൽ മീഡിയ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ്‌ ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, ഡിസൈൻസ്‌: മാക്ഗഫിൻ,‌ പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ്‌: ഹെയിൻസ്‌, മാർക്കറ്റിംഗ്: സ്നേക് പ്ലാന്‍റ്.

Content Highlights: chaaver movie poster, tinu pappachan, kunchacko boban, antony varghese and arjun ashokan, joy mathew


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented