സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം സി.ബി.ഐ 5: ദ ബ്രയിനിന്റെ ട്രെയിലർ പുറത്തിറങ്ങി. സേതുരാമയ്യർ എന്ന സി.ബി.ഐ ഉദ്യോ​ഗസ്ഥൻ കേന്ദ്രകഥാപാത്രമായി വരുന്ന അഞ്ചാമത്തെ ചിത്രമാണിത്. വൻവരവേല്പാണ് ട്രെയിലറിന് ലഭിച്ചത്. 

To advertise here,

കെ. മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന് എസ്.എൻ. സ്വാമിയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ബാസ്കറ്റ് കില്ലിങ് അടിസ്ഥാനമായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

ജ​ഗതി ശ്രീകുമാർ നീണ്ട ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്ന ചിത്രം കൂടിയാണിത്. മുകേഷ്, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, രഞ്ജി പണിക്കർ, രമേഷ് പിഷാരടി, ചന്തുനാഥ്, സുദേവ് നായർ, സായ് കുമാർ, ആശാ ശരത്, അൻസിബ തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട് ചിത്രത്തിൽ. 

അഖിൽ ജോർജാണ് ഛായാ​ഗ്രഹണം. ജേക്സ് ബിജോയ് സം​ഗീത സംവിധാനവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സ്വർ​ഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ് സി.ബി.ഐ 5 നിർമിച്ചത്.