ഷെയിന്‍ നിഗം നായകനായ 'ബള്‍ട്ടി' മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. മറ്റ് വമ്പന്‍ റിലീസുകള്‍ എത്തിയെങ്കിലും ബള്‍ട്ടിക്ക് കുടുംബ പ്രേക്ഷകരുടെ മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. ഒരു ആഴ്ച പിന്നീടുമ്പോള്‍ ചിത്രം പത്തു കോടിയോളം ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടി. നവാഗതനായ ഉണ്ണി ശിവലിംഗം ആണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
പാലക്കാട് ജില്ലയില്‍ കേരള-തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഒരു പ്രദേശത്തെ നാല് യുവാക്കളുടെ കഥ പറയുന്ന ബള്‍ട്ടിയില്‍ മികച്ച മേക്കിങ് ക്വാളിറ്റി കൊണ്ടും കബഡി ചുവടുകളിലൂടെയുള്ള സംഘട്ടന രംഗങ്ങള്‍ കൊണ്ടും ആദ്യ ചിത്രത്തില്‍ തന്നെ ഗംഭീര കാഴ്ച്ചാനുഭവം നല്‍കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന ചിത്രം കബഡിയും സൗഹൃദവും പ്രണയവും സംഘര്‍ഷവുമെല്ലാം പറയുന്നുണ്ട്.
ഷെയിന്‍ നിഗത്തിന്റെ പ്രകടനത്തിനും സിനിമയുടെ മേക്കിങ്ങിനും പ്രേക്ഷകരുടെ കയ്യടി ലഭിക്കുന്നുണ്ട്. സിനിമയിലെ ആക്ഷന്‍ സീനുകള്‍ ഗംഭീരമാണെന്നും അഭിപ്രായങ്ങളുണ്ട്. 'കാട്ച്ചി സേര', 'ആസ കൂടാ' തുടങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച സായ് അഭ്യങ്കര്‍ ഒരുക്കിയ സിനിമയിലെ ഗാനങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു.
എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോര്‍ജ്ജ് അലക്‌സാണ്ടര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സന്തോഷ് ടി കുരുവിള, ബിനു ജോര്‍ജ്ജ് അലക്‌സാണ്ടര്‍ എന്നിവരാണ് ഈ സ്‌പോര്‍ട്‌സ് ആക്ഷന്‍ ചിത്രം നിര്‍മിച്ചത്. ഷെയിന്‍ നിഗം, ശന്തനു ഭാഗ്യരാജ്, അല്‍ഫോന്‍സ് പുത്രന്‍ , സെല്‍വരാഘവന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത് എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
ഛായാഗ്രഹണം: അലക്‌സ് ജെ പുളിക്കല്‍, ക്രിയേറ്റീവ് ഡയറക്ടര്‍: വാവ നുജുമുദ്ദീന്‍, എഡിറ്റര്‍: ശിവ്കുമാര്‍ വി പണിക്കര്‍, കോ പ്രൊഡ്യൂസര്‍: ഷെറിന്‍ റെയ്ച്ചല്‍ സന്തോഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സന്ദീപ് നാരായണ്‍, കലാസംവിധാനം: ആഷിക് എസ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, അഡീഷണല്‍ ഡയലോഗ്: ടിഡി രാമകൃഷ്ണന്‍, സംഘട്ടനം: ആക്ഷന്‍ സന്തോഷ്, വിക്കി, പ്രൊജക്ട് കോര്‍ഡിനേറ്റര്‍: ബെന്നി കട്ടപ്പന, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ശ്രീലാല്‍ എം, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: ശബരിനാഥ്, രാഹുല്‍ രാമകൃഷ്ണന്‍, സാംസണ്‍ സെബാസ്റ്റ്യന്‍, മെല്‍ബിന്‍ മാത്യു (പോസ്റ്റ് പ്രൊഡക്ഷന്‍), വസ്ത്രാലങ്കാരം: മെല്‍വി ജെ, ഡി.ഐ: കളര്‍ പ്ലാനെറ്റ്, ഗാനരചന: വിനായക് ശശികുമാര്‍, സ്റ്റില്‍സ്: സജിത്ത് ആര്‍.എം, വിഎഫ്എക്‌സ്: ആക്‌സല്‍ മീഡിയ, ഫോക്‌സ്‌ഡോട്ട് മീഡിയ, കളറിസ്റ്റ്: ശ്രീക് വാര്യര്‍, ഗ്ലിംപ്‌സ് എഡിറ്റ്: ഹരി ദേവകി, ഡിസ്ട്രിബ്യൂഷന്‍: മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സ് പ്രൈവറ്റ് ലി., എസ്ടികെ ഫ്രെയിംസ്, സിഒഒ: അരുണ്‍ സി തമ്പി, സി.എഫ്.ഒ: ജോബീഷ് ആന്റണി, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍: മിലിന്ദ് സിറാജ്, ടൈറ്റില്‍ ഡിസൈന്‍സ്: റോക്കറ്റ് സയന്‍സ്, പിആര്‍ഒ: ഹെയിന്‍സ്, യുവരാജ്, വിപിന്‍ കുമാര്‍, പബ്ലിസിറ്റി ഡിസൈന്‍സ്: വിയാക്കി, ആന്റണി സ്റ്റീഫന്‍, റോക്കറ്റ് സയന്‍സ്, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ് എല്‍എല്‍പി.
Content Highlights: Shane Nigam starrer `Bulti` is a massive box office success, crossing ₹10 crore in its first week.
Published: 03 Oct 2025, 11:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented