കെ-പോപ് ആരാധകരുടെ കാത്തിരിപ്പിന് ഈ വര്‍ഷം വിരാമമായേക്കും. ദക്ഷിണകൊറിയന്‍ സംഗീത ബാന്‍ഡായ ബി.ടി.എസിന്റെ തിരിച്ചുവരവ് വൈകാതെ ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. ബിടിഎസ് സെവന് മൊമന്റ്സ് പ്രോജക്ടിന്റെ ടീസര്‍ ട്രെയ്ലറാണ് ഇപ്പോള്‍ ആകാംക്ഷ വര്‍ധിപ്പിക്കുന്നത്.
നിര്‍ബന്ധിത സൈനികസേവനത്തിനുശേഷം സംഘം തിരിച്ചുവരാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഘത്തിലെ ജിന്‍, ജെ- ഹോപ് എന്നിവര്‍ നേരത്തെ തന്നെ സോളോ പ്രോജക്ടുകളുമായും അഭിനയ അരങ്ങേറ്റവുമായും തനിച്ചുള്ള ഷോകളുമായും തിരിച്ചെത്തിയിരുന്നു. എന്നാല്‍, സംഘം ഒന്നിച്ചെത്തുന്നതിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.
ഏപ്രില്‍ രണ്ടിനാണ് ബിടിഎസ് 7 മൊമന്റ്സിന്റെ റിലീസ്. മാര്‍ച്ച് 19 മുതല്‍ പ്രീ ഓര്‍ഡറിങ് നടത്താം. കഴിഞ്ഞ ദിവസമാണ് ബിഗ് ഹിറ്റ് എന്റര്‍ടെയ്ന്‍മെന്റ്സ് ബിടിഎസ് 7 മൊമന്റ്സിന്റെ ടീസര്‍ പുറത്തുവിട്ടത്. ബിടിഎസ് സെവന് മൊമന്റ്സിലൂടെ സംഘം വീണ്ടുമൊന്നിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Content Highlights: BTS`s highly anticipated return with the `7 Moments` project
Published: 18 Mar 2025, 04:44 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented