പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ബ്രോ ഡാഡി തെലുങ്കിലേക്ക് റീമേയ്ക്ക് ചെയ്യുന്നുവെന്ന് റിപ്പോർട്ടുകൾ. തെലുങ്ക് നിർമാതാവായ സുരേഷ് ബാബുവാണ് ചിത്രത്തിന്റെ റീമേയ്ക്ക് അവകാശത്തിനായി ബ്രോ ഡാഡിയുടെ നിർമാതാക്കളെ സമീപിച്ചിരിക്കുന്നത്. 

To advertise here,

റിപ്പോർട്ടുകൾ അനുസരിച്ച് മലയാളത്തിൽ മോഹൻലാലും പൃഥ്വിയും അവതരിപ്പിച്ച അച്ഛൻ-മകൻ വേഷം തെലുങ്കിൽ അവതരിപ്പിക്കുക വെങ്കിടേഷ് ദ​ഗുബാട്ടിയും റാണ ദ​ഗുബാട്ടിയുമാകും.എന്നാൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ ഭാ​ഗത്ത് നിന്നും ഈ വാർത്തകളിൽ ഔ​ദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല

ജനുവരി 26ന് ഡിസ്നി ഹോട്സ്റ്റാറിലൂടെയാണ് ബ്രോ ഡാഡി പ്രദർശനത്തിനെത്തിയത്. പൃഥ്വിയുടെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ബ്രോ ഡാഡി. മീന, കനിഹ, കല്യാണി, ലാലു അലക്സ്, ജ​ഗദീഷ്, സൗബിൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്. 

Content Highlights : Bro Daddy Telugu remake Venkatesh and Rana in lead roles says report