ലൂസിഫർ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ തരം​ഗമായ കൂട്ടുകെട്ടാണ് പൃഥ്വിരാജും മോഹൻലാലും. ഇവരൊരുമിച്ച രണ്ടാമത്തെ ചിത്രമായ ബ്രോ ഡാഡി ഓ.ടി.ടി റിലീസായാണെത്തിയതെങ്കിലും മികച്ച അഭിപ്രായമാണ് നേടിയത്. ഇപ്പോഴിതാ മോഹൻലാലിന്റെ പിറന്നാളിന് പൃഥ്വിരാജ് ഒരു സമ്മാനവുമായെത്തിയിരിക്കുകയാണ്.

To advertise here,

ബ്രോ ഡാഡിയിലെ തീം സോങ്ങിന്റെ ഡയറക്ടേഴ്സ് കട്ടാണ് ആ സമ്മാനം. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത പിറന്നാളാശംസയ്ക്കൊപ്പമാണ് പൃഥ്വി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സിനിമയിലെ രസകരമായ മുഹൂർത്തങ്ങൾ ചേർത്തുവെച്ചാണ് ​ഗാനം തയ്യാറാക്കിയിരിക്കുന്നത്. ഇതേ ​ഗാനം എൻഡ് ക്രെഡിറ്റ് ​സോങ്ങായി ലൊക്കേഷൻ ദൃശ്യങ്ങളുപയോ​ഗിച്ച് സിനിമയിൽ ഉൾപ്പെടുത്തിയിരുന്നു. 

ദീപക് ദേവാണ് ​ചിത്രത്തിന് സം​ഗീതസംവിധാനം നിർവഹിച്ചത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് 'ബ്രോ ഡാഡി' റീലീസ് ചെയ്തത്. മോഹൻലാൽ അവതരിപ്പിച്ച ജോൺ കാറ്റാടിയുടെ മകനായ ഈശോ ജോൺ കാറ്റാടിയായാണ് പൃഥ്വിരാജ് എത്തിയത്. മീന, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, മല്ലിക സുകുമാരൻ, ജ​ഗദീഷ്, സൗബിൻ ഷാഹിർ എന്നിവർക്കൊപ്പം ഉണ്ണി മുകുന്ദനും ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു.

നവാ​ഗതരായ ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവരായിരുന്നു തിരക്കഥ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്.