മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ രസകരമായ വീഡിയോ പുറത്ത്. മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്ന രസകരമായ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. 

To advertise here,

അച്ഛന്റെയും മകന്റെയും വേഷങ്ങളിലാണ് മോഹൻലാലും പൃഥ്വിരാജും ചിത്രത്തിലെത്തുന്നത്. ഒരു വിവാഹാലോചനയും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന.

കല്യാണി പ്രിയദർശൻ, ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, ജാഫർ ഇടുക്കി, ലാലു അലക്സ്, ജഗദീഷ്, മീന, നിഖില വിമൽ, കനിഹ, കാവ്യ എം ഷെട്ടി, മല്ലിക സുകുമാരൻ തുടങ്ങിയവരാണ് മറ്റുതാരങ്ങൾ. 

ശ്രീജിത്ത് എൻ, ബിബിൻ ജോർജ് എന്നിവരുടേതാണ് തിരക്കഥ. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും ദീപക് ദേവ് സംഗീത സംവിധാനവും നിർവഹിക്കുന്നു.ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഈ മാസം 26ന് ചിത്രം പ്രദർശനത്തിനെത്തും. 

Content Highlights : Bro Daddy Prithviraj Mohanlal Funny video Meena Kalyani Priyadarshan