സിനിമാ ജീവിതത്തില്‍ തിരിച്ചുവരവിന്റെ പാതയിലാണ് നടന്‍ ബോബി ഡിയോള്‍. അദ്ദേഹത്തിന്റെ കരിയറിലെ രണ്ടാം ഭാഗം ആരംഭിച്ചത് ആശ്രം എന്ന വെബ് സീരീസിലൂടെയാണ്. അനിമല്‍ എന്ന ചിത്രത്തിലൂടെ വലിയ തിരിച്ചുവരവാണ് അദ്ദേഹം നടത്തിയത്. അതോടെ അദ്ദേഹത്തിന്‍റെ സിനിമാ ജീവിതം പുനരാരംഭിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ‘ബാ**ഡ്‌സ് ഓഫ് ബോളിവുഡ്’ എന്ന സീരിസും വലിയ സ്വീകാര്യത നേടിക്കഴിഞ്ഞു. ഒരുകാലത്തെ യുവാക്കളെ ഹരംകൊളിച്ച ബോളിവുഡ് താരങ്ങളിലൊരാളായ ബോബിക്ക് ഏറെ നാളത്തെ ഇടവേളയ്‌ക്കൊടുവിലാണ് വീണ്ടും സിനിമയില്‍ മികച്ച അവസരങ്ങള്‍ ലഭിച്ചുതുടങ്ങിയത്. അത് മനപ്പൂര്‍വം എടുത്ത ഇടവേള ആയിരുന്നില്ലെന്നും വീട്ടിലിരിക്കേണ്ടി വന്ന സമയത്ത് അവസരം ചോദിച്ച് സംവിധായകരെ സമീപിക്കേണ്ടി വന്നിരുന്നുവെന്നും ബോബി തുറന്നുപറയുന്നു.
2010-കളില്‍ ചില ചിത്രങ്ങള്‍ എത്തിയിരുന്നുവെങ്കിലും അതൊന്നും കാര്യമായി വിജയം കണ്ടില്ല. പിന്നാലെ ഏറെകാലം വീട്ടിലിരിക്കേണ്ടി വന്നു. ശുഭങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റിലാണ് ഈ ഇടവേള എത്രത്തോളം പ്രയാസം നിറഞ്ഞതായിരുന്നുവെന്ന് ബോബി തുറന്നുപറഞ്ഞത്.
'ഞാന്‍ ബോബി ഡിയോള്‍, ദയവായി എനിക്ക് ജോലി തരൂ' എന്ന് പറഞ്ഞ് സംവിധായകരുടേയും നിര്‍മാതാക്കളുടേയും വീടുകളിലും ഓഫീസുകളിലും താന്‍ പോവുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതില്‍ തെറ്റൊന്നുമില്ല. 'ബോബി ഡിയോള്‍ തന്നെ വന്ന് കണ്ടിരുന്നുവെന്ന് എങ്കിലും അവര്‍ ഓര്‍മിക്കുമല്ലോ.'- ബോബി പറയുന്നു.
'ജീവിതത്തില്‍ ഒരിക്കല്‍ ഞാന്‍ പരാജയം സമ്മതിച്ചിരുന്നു. നിങ്ങളുടെ കൈയില്‍ ഒന്നുമില്ലാത്തപ്പോള്‍ നിങ്ങള്‍ക്ക് എന്തോ ഒന്ന് ഉണ്ടായിരുന്നുവെന്ന് നിങ്ങള്‍ മനസിലാക്കും. അതുകൊണ്ടാണ് ഇത്രയും മികച്ച തുടക്കം ലഭിച്ചത്. അത് ഇപ്പോഴും നിങ്ങളിലുണ്ടെന്നും അതില്ലെങ്കില്‍ നിങ്ങള്‍ മുന്നോട്ട് പോവില്ലെന്നും ഒരു ശബ്ദം നിങ്ങളോട് പറയും.'- ബോബി പറയുന്നു.
1995 ല്‍ പുറത്തിറങ്ങിയ ബര്‍സാത്ത് എന്ന ചിത്രത്തിലൂടെയാണ് ബോബി വിജയകരമായ തന്റെ ബോളിവുഡ് കരിയര്‍ ആരംഭിക്കുന്നത്. സോള്‍ജ്യര്‍, ബാദല്‍, ബിച്ചൂ, അജ്‌നബീ തുടങ്ങിയ ഹിറ്റുകളില്‍ അദ്ദേഹം ഭാഗമായി. 2000 ന് ശേഷമാണ് പരാജയങ്ങള്‍ തുടങ്ങിയത് 2010 ആയപ്പോഴേക്കും അവസരങ്ങള്‍ കുറഞ്ഞു.
പ്രകാശ് ഝാ സംവിധാനം ചെയ്ത ആശ്രം എന്ന വെബ് സീരീസിലൂടെയാണ് അദ്ദേഹത്തിന് വീണ്ടും ശ്രദ്ധേയമായ കഥാപാത്രത്തെ ലഭിച്ചത്. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത 2023 ലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായ അനിമലിലെ വില്ലന്‍ വേഷവും ശ്രദ്ധേയമായതോടെ ബോബി ഡിയോള്‍ എന്ന പേര് വീണ്ടും ബോളിവുഡില്‍ മുന്‍നിരയിലെത്തി.
Content Highlights: Bobby Deol on his career comeback: 'I went to filmmakers asking for work'; success follows 'Aashram' and 'Animal'.
Published: 22 Oct 2025, 11:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented