ബിജു പപ്പനെ ഇതുവരെ കാണാത്ത രൂപത്തിലുമാണ് ഷാജി കൈലാസ് മറ്റത്തിൽ റോയിച്ചൻ എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമുള്ള നടനാണ് ബിജു പപ്പൻ. പോലീസ് ഉദ്യോഗസ്ഥൻ, രാഷ്ടീയ പ്രവർത്തകൻ, ഗുണ്ടാ നേതാവ് അങ്ങനെ നെഗറ്റീവും, പോസ്സിറ്റീവുമായ നിരവധി കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചിട്ടുണ്ട്.
ഷാജി കൈലാസ് ജോഷി, ബി. ഉണ്ണികൃഷ്ണൻ, തുടങ്ങിയ മുൻനിര സംവിധായകർക്കൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
ദീപു കരുണാകരൻ സംവിധാനം ചെയ്ത മിസ്റ്റർ ആൻ്റ് മിസ്സസ്സ് എന്ന ചിത്രത്തിൽ
മുഴുനീള കഥാപാത്രമായിരുന്നു .തികച്ചും വ്യത്യസ്തമായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ കഥാപാത്രം ഏറെ പുതുമ നൽകുന്നതായിരുന്നു.
കളങ്കാവൽ എന്ന ചിത്രത്തിലും മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു.
എ.കെ.സാജന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൽ, ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മറ്റത്തിൽ റോയിച്ചൻ എന്നാണ് കഥാപാത്രത്തിൻ്റെ പേര്. ബിജു പപ്പനെ ഇതുവരെ കാണാത്ത രൂപത്തിലുമാണ് ഷാജി കൈലാസ് മറ്റത്തിൽ റോയിച്ചൻ എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
മലനാട് രാഷ്ട്രീയത്തിലെ ഇരുതല മൂർച്ചയുള്ള രാഷ്ട്രീയ തന്ത്ര ജ്ഞാനി. രാഷ്ട്രീയം ജനസേവനത്തേക്കാൾ സ്വന്തം നേട്ടങ്ങൾക്കായി ഉപയോഗിക്കണമെന്ന തത്ത്വക്കാരൻ. പ്രമുഖ പ്ലാന്ററും. ആളും അർത്ഥവുമുള്ള മേടയിൽ കൊച്ചേട്ടൻ്റെ പ്രധാന പിൻബലം'. മികച്ച കഥാപാത്രത്തിലൂടെ ബിജു പപ്പൻ തൻ്റെ അഭിനയ ജീവിതത്തിന് പുതിയ പടവുകൾ കയറുവാനുള്ള ശ്രമത്തിലാണ്. ചിത്രീകരണം പുരോഗമിക്കുന്ന ഒറ്റക്കൊമ്പനിലും മികച്ച കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
ആക്ഷൻ ത്രില്ലറായ ഈ ചിത്രത്തിലെ മേടയിൽ കൊച്ചേട്ടനെ അവതരിപ്പിക്കുന്നത് മുരളി ഗോപിയാണ്. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കാട്ടുങ്കൽ പോളച്ചനെ ജോജു ജോർജും അവതരിപ്പിക്കുന്നു. വലിയ താരനിരയുടെ അകമ്പടിയോടെ ഒരുക്കുന്ന ഈ ചിത്രം ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്നു. അർജുൻ അശോകൻ, വിൻസി അലോഷ്യസ്,വാണി വിശ്വനാഥ്. ബാബുരാജ്,ബൈജു സന്തോഷ്, ദീപക് പറമ്പോൾ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി അഭിമന്യു ഷമ്മി തിലകൻ,, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം മുൻനായിക സുകന്യയും സുപ്രധാനമായ വേഷത്തിൽ അഭിനയിക്കുന്നു.
ഛായാഗ്രഹണം - എസ്. ശരവണൻ. എഡിറ്റിങ്- ഷമീർ മുഹമ്മദ്, കലാസംവിധാനം സാബു റാം , മേക്കപ്പ് സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈൻ- സമീരസനിഷ്. സ്റ്റിൽസ് - ഹരി തിരുമല. ചീഫ് അസസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ മാനേജേർസ് - ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്. മൂന്നാർ,കാന്തല്ലൂർ, തേനി, വാഗമൺ, മുണ്ടക്കയം,. കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
Content Highlights: Actor binu papan takes on the challenging role of `Matathil Royichan` in Shaji Kailas` upcoming film. Discover his powerful performance and other exciting projects.
Published: 18 Feb 2026, 12:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented