മമ്മൂട്ടി നായകനായെത്തിയ ഭീഷ്മപർവ്വത്തിന്റെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി സംവിധായകനാകുന്നു. ചിയേഴ്സ് എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ഗണേഷ് മേനോനും ലക്ഷ്മി വാര്യരും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ദേവ്ദത്ത് ഷാജി ഫെയ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 
 
'വികൃതി', 'ജാനെമൻ', 'ജയ ജയ ജയ ജയ ഹേ' എന്നീ ചിത്രങ്ങളുടെ നിർമാതാക്കളാണ് ചിയേഴ്സ് എന്റർടെയിൻമെന്റ്സ്. തന്റെ പുതിയ ചിത്രം നിർമിക്കുന്ന ചിയേഴ്സ് എന്റർടെയിൻമെന്റ്സിനുള്ള നന്ദിയും ദേവ്ദത്ത് ഫെയ്സ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ദേവ്ദത്ത് തന്നെയാണ്. 

To advertise here,

2022-ലെ സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഭീഷ്മപർവ്വം. അമൽ നീരദാണ് ചിത്രം സംവിധാനം ചെയ്തത്. ഷെെൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, അബു സലീം എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയിരുന്നു.