
മലയാളത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ച ചിത്രമായിരുന്നു മമ്മൂട്ടി-അമൽ നീരദ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഭീഷ്മപർവം. സിനിമയിലെ വളരെ നിർണായകമായ ഒരു രംഗത്തിന് പിന്നിലെ രഹസ്യം പുറത്തുവിട്ടിരിക്കുകയാണ് തിരക്കഥാകൃത്ത് ദേവദത്ത് ഷാജി. ശ്രീനാഥ് ഭാസി അവതരിപ്പിച്ച കഥാപാത്രത്തിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുപോകുന്ന രംഗത്തിൽ മഞ്ചലിൽ യഥാർത്ഥത്തിൽ താനായിരുന്നു കിടന്നതെന്നാണ് ദേവദത്ത് വെളിപ്പെടുത്തിയത്.
ഫെയ്സ്ബുക്കിലൂടെയാണ് രസകരമായ വിവരം തിരക്കഥാകൃത്ത് പങ്കുവെച്ചത്. ഭീഷ്മ പർവ്വത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ "തോളോടൊപ്പം" അഭിനയിക്കാൻ സാധിച്ചു എന്നാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. കുറിപ്പിനൊപ്പം മഞ്ചലിൽ കിടക്കുന്നതിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട് ദേവദത്ത്. സിനിമയിലെ നിർണായക രംഗമായിരുന്നു ശ്രീനാഥ് ഭാസിയുടെ കഥാപാത്രം ശത്രുക്കളാൽ കൊല്ലപ്പെടുന്നത്.
ദേവദത്ത് ഷാജി ആദ്യമായി തിരക്കഥയൊരുക്കിയ ചിത്രമായിരുന്നു ഭീഷ്മപർവം. മമ്മൂട്ടിയുടെ വേറിട്ട ഗെറ്റപ്പും സംഘട്ടനരംഗങ്ങളും ഗാനങ്ങളുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തു. നായകന്റെ 'ചാമ്പിക്കോ' എന്ന സംഭാഷണമുപയോഗിച്ചുള്ള ഇൻസ്റ്റാഗ്രാം റീൽസുകൾ ഇപ്പോഴും വൈറലാണ്.
Content Highlights: bheeshma parvam movie, bheeshma parvam behind the scene, script writer devadath shaji
Published: 17 Apr 2022, 02:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented