കരിമുകൾ,പുഴയുടെ അവകാശികൾ,ഇൻ ജസ്റ്റീസ് ഇൻ കാമറ,മഴയോടൊപ്പം മായുന്നത്,പ്രണയത്തിൽ ഒരുവൾ വാഴ്ത്തപ്പെടും വിധം,അടുത്ത ബെല്ലോടൂകൂടി ജീവിതം ആരംഭിക്കും തുടങ്ങിയ ഒട്ടേറെ ശ്രദ്ധേയമായ ഹൃസ്വ-ഡോക്യൂമെന്ററികൾ നിർമ്മിച്ച മണിലാൽ രചനയും സംവിധാനവും നിർവ​ഹിക്കുന്ന പുതിയ ചിത്രമാണ് ഭാരത പുഴ.

സ്ത്രീപുരുഷവ്യത്യാസമില്ലാതെ മനുഷ്യർ തമ്മിൽ ഉണ്ടാവേണ്ട ജൈവബന്ധത്തെപ്പറ്റിയാണ് ചിത്രം പറയുന്നത്. ലൈം​ഗിക തൊഴിലാളിയായ സുഗന്ധി എന്ന കേന്ദ്രകഥാപാത്രത്തിലൂടെയാണ് സിനിമ വികസിക്കുന്നത്. സ്ത്രീസമൂഹത്തിന്റെ പ്രതീക്ഷയും പ്രത്യാശയുമൊക്കെയായി സുഗന്ധി വളരുന്നു . അപരിചിതമായ സാഹചര്യങ്ങളിലൂടെയുള്ള  അവളുടെ സഞ്ചാരങ്ങൾ കുടുംബാന്തരീക്ഷത്തേയും സാമൂഹ്യാവസ്ഥയേയും പുരുഷാധിപത്യത്തേയും സദാചാരത്തേയുമൊക്കെ തൊട്ടും കലഹിച്ചും പോകുന്നുണ്ട്.

തൃശൂരിന്റെ വ്യത്യസ്ഥമായ ഭൂപ്രകൃതിയിലൂടെയാണ് ഈ സിനിമയുടെ സഞ്ചാരം. തൃശൂരിന്റെ അരങ്ങിൽ വർഷങ്ങളോളം അത്ഭുതം തീർത്ത ഇൻസ്റ്റൻ്റ് നാടകക്കാരൻ ജോസ് പായമ്മൽ,കാലാലയം രാധ,വർഗീസ്,ശില്പി രാജൻ,ആഴക്കടൽ മത്സ്യബന്ധനത്തിന് പോകുന്ന രേഖ കാർത്തികേയൻ തുടങ്ങിയവർ അവരവരായി തന്നെ  ഈ സിനിമയിൽ കഥാപാത്രങ്ങളാവുന്നു.

നാടകരംഗത്തുനിന്നുള്ള സിജി പ്രദീപാണ് സുഗന്ധിയെ അവതരിപ്പിക്കുന്നത്. ഇർഷാ‍ദ്,ശ്രീജിത് രവി,ദിനേശ് ഏങ്ങൂർ,മണികണ്ഠൻ പട്ടാമ്പി, എം.ജി.ശശി,ജയരാജ് വാര്യർ,സുനിൽ സുഖദ,അച്യുതാനന്ദൻ,ദിനേശ് പ്രഭാകർ,പ്രശാന്ത്,സംഗി സംഗീത,ഹരിണി,പാർവ്വതി പതിശേരി,മണിമാഷ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ‌.
 
ജോമോൻ തോമസ് (കാമറ)വിനു ജോയ്(എഡിറ്റിംഗ്)പി.കെ.സുനിൽ കുമാർ(സംഗീതം)ആനന്ദ് രാഗ് വേയാട്ടുമ്മൽ(സിങ് സൌണ്ട് &ഡിസൈൻ)സുനിൽ കൊച്ചന്നൂർ(കല)നളിനി ജമീല(കോസ്റ്റ്യൂംസ്)ടി.കൃഷ്ണനുണ്ണി(സൌണ്ട് മിക്സിംഗ്)റഫീക്ക് അഹമ്മദ്,ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ(ഗാനരചന)നാരായണി ഗോപൻ (ഗായിക)രതി പതിശേരി(പ്രൊഡക്ഷൻ ഡിസൈനർ)സുനിൽ ബാലകൃഷ്ണൻ(അസോസിയേറ്റ് ഡയറക്ടർ)നിധിൻ വിശ്വംഭരൻ(സഹസംവിധാനം)രാധാകൃഷ്ണൻ തയ്യൂർ(മേക്കപ്പ്)സന്തോഷ് ചിറ്റിലപ്പിള്ളി (പ്രൊഡക്ഷൻ)രതീഷ് കർമ്മ,ഇമ ബാബു,മനൂപ്ചന്ദ്രൻ(സ്റ്റിൽസ്)എ.എസ്.ദിനേശ് (പി.ആർ.ഒ)

ടി.എം.ക്രിയേഷൻസിന്റെ ബാ‍നറിൽ മസ്ക്കറ്റിലെ തൃശൂർ കൂട്ടായ്മയിൽ നിന്നും ഷാജി കുണ്ടായിൽ,നിയാസ് കൊടുങ്ങല്ലൂർ,പ്രിജിത് പ്രതാപൻ,സജിത് ഹരിദാസ്,സച്ചിൻ ജനാർദ്ദനൻ എന്നിവർ ചേർന്നാണ് ഭാരത പുഴ നിർമ്മിച്ചത്.


content highlights : bharathappuzha movie directed by manilal