തെലുങ്ക് സൂപ്പർതാരം ബാലകൃഷ്ണ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ഭഗവന്ത് കേസരിയുടെ ട്രെയിലർ പുറത്തിറങ്ങി. അനിൽ രവിപുഡിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ബാലകൃഷ്ണ ആരാധകർക്ക് വിരുന്നുപോലയാണ് ട്രെയിലർ എത്തിയത്.
ബാലകൃഷ്ണയിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കേണ്ടതെല്ലാം സമന്വയിപ്പിച്ച ട്രെയിലറാണ് ഭഗവന്ത് കേസരിയുടേതായി എത്തിയിരിക്കുന്നത്. ബാലകൃഷ്ണയുടെ മാസ് ഡയലോഗും സംഘട്ടനരംഗങ്ങളുമല്ലാം ടീസറിലുണ്ട്. ബോളിവുഡ് താരം അർജുൻ രാംപാലാണ് വില്ലൻ വേഷത്തിൽ. കാജൽ അഗർവാളും ശ്രീലീലയുമാണ് നായികമാർ. ബാലകൃഷ്ണയുടെ മകളുടെ വേഷത്തിലാണ് ശ്രീലീല എത്തുന്നത്. കാജൽ അഗർവാൾ ആദ്യമായാണ് ഒരു ബാലകൃഷ്ണ ചിത്രത്തിൽ നായികയാവുന്നത്.
ബാലകൃഷ്ണയുടെ 108-ാം ചിത്രമാണ് ഭഗവന്ത് കേസരി. ഐ ഡോണ്ട് കെയർ എന്നാണ് സിനിമയുടെ ടാഗ് ലൈൻ. അനിൽ രവിപുടിയും ബാലകൃഷ്ണയും ആദ്യമായി ഒന്നിക്കുന്ന ചിത്രംകൂടിയാണിത്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് ചിത്രത്തിൽ ബാലകൃഷ്ണ പ്രത്യക്ഷപ്പെടുന്നത്. ആന്ധ്രയിലെ 108 സ്ഥലങ്ങളിലായി 108 ഹോർഡിങ്ങുകൾ സ്ഥാപിച്ചാണ് സിനിമയുടെ പേര് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
തമൻ ആണ് സംഗീതസംവിധാനം. ചിത്രത്തിലേതായി പുറത്തുവന്ന രണ്ട് ഗാനങ്ങളും മികച്ച പ്രതികരണം നേടിയിരുന്നു. സി രാം പ്രസാദ് ഛായാഗ്രഹണവും തമ്മി രാജു എഡിറ്റിങ്ങും രാജീവൻ കലാസംവിധാനവും നിർവഹിക്കുന്നു. വി. വെങ്കട് ആണ് സംഘട്ടനസംവിധാനം. ഈ മാസം 19-ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlights: bhagavanth kesari trailer released, nandamuri balakrishna and anil ravipudi
Published: 08 Oct 2023, 09:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented