ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രമാണ് ബെത്ലഹേം കുടുംബ യൂണിറ്റ്.

ഓണാഘോഷം സംഘടിപ്പിച്ച് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ടീം. നിവിൻ പോളി, മമിതാ ബൈജു, ചിത്രത്തിന്റെ നിർമാതാക്കളായ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ തുടങ്ങി മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ചവരെല്ലാം ആഘോഷത്തിനായി ഒത്തു ചേർന്നു. ഏവർക്കും ആസ്വദിക്കാൻ പറ്റിയ ചിത്രമായിരിക്കും ഇതെന്ന് സംവിധായകൻ ഗിരീഷ് എ.ഡി പറഞ്ഞു. ഓണാഘോഷത്തിന്റെ വീഡിയോ ഭാവന സ്റ്റുഡിയോസ് പുറത്തുവിട്ടു.
അല്പം പ്രായവ്യത്യാസമുള്ളവരുടെ പ്രണയമാണ് ചിത്രം പറയുന്നതെന്നും അത് പലർക്കും റിലേറ്റ് ചെയ്യാനാകുമെന്നാണ് ഫഹദിനെ ട്രോളിക്കൊണ്ട് ശ്യാം പുഷ്കരൻ പറഞ്ഞത്. തണ്ണീർ മത്തൻ ദിനങ്ങൾക്കുമുൻപ് മനസിലുണ്ടായിരുന്ന ആശയമാണ് ചിത്രത്തിന്റേതെന്ന് ഗിരീഷ് എ.ഡി വ്യക്തമാക്കി. തിരക്കഥ പൂർത്തിയായാലേ സമാധാനമുണ്ടാവുകയുള്ളൂ എന്ന് ഗിരീഷ് പറഞ്ഞിട്ടുണ്ടെന്നായിരുന്നു നിവിന്റെ കമന്റ്. എല്ലാവർക്കും കണക്ട് ചെയ്യാനാവുന്ന കഥയും കഥാപാത്രവുമാണ് ചിത്രത്തിലേതെന്ന് നിവിൻ പോളി കൂട്ടിച്ചേർത്തു. താരങ്ങൾ ഒരുമിച്ചെത്തിയ വടംവലി, ഓണക്കളികൾ എന്നിവയെല്ലാം ഓണാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോയിലുണ്ട്.
ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രമാണ് ബെത്ലഹേം കുടുംബ യൂണിറ്റ്. സൂപ്പർഹിറ്റായ 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബെത്‌ലഹേം കുടുംബ യൂണിറ്റി'നുണ്ട്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദ്രബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുള്ളത്. ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും.
Content Highlights: The cast and crew of Bethlehem Kudumba Unit, directed by Girish AD and produced by Bhavana Studios, came together for a grand Onam celebration featuring stars Nivin Pauly, Mamitha Baiju, and Fahadh Faasil ahead of the film's theatrical release.
Published: 20 Aug 2026, 08:06 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented